Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ തുലാം മഴ കനത്തു: നാളെ 3 ജില്ലകളില്‍ അവധി; പരക്കെ മഴയ്ക്കു സാധ്യതയെന്നു റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, കനത്ത മഴ തുടരുന്ന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളേജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അവധി നല്‍കി ഉത്തരവിട്ടു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും ഈ അവധി ബാധകമല്ല.
ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളേജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലുകള്‍ക്കും റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
 
Other News in this category

 
 




 
Close Window