Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 28th Oct 2026
 
 
UK Special
  Add your Comment comment
പതിമൂന്നാം വയസ്സില്‍ പാത്രം കഴുകി തുടക്കം; കെഎഫ്സിയുടെ അമേരിക്കന്‍ തലപ്പത്തെത്തി കാതറിന്‍
reporter

പതിമൂന്നാം വയസ്സില്‍ റെസ്റ്റോറന്റില്‍ പാത്രം കഴുകുന്ന ജോലി ചെയ്തിരുന്ന കാതറിന്‍ ടാന്‍ ഗില്ലെസ്പി ഇന്ന് കെഎഫ്സിയുടെ അമേരിക്കന്‍ ബിസിനസിനെ നയിക്കുന്നു. ഉയര്‍ന്ന ശമ്പളത്തിനും പദവികള്‍ക്കും പിന്നാലെ പോകുന്നതിനേക്കാള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും കാണിച്ച സന്നദ്ധതയാണ് തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് കാതറിന്‍ പറയുന്നു. ബ്രിട്ടനിലെ ഇടത്തരം കുടുംബത്തില്‍ വളര്‍ന്ന കാതറിന്‍ സ്‌കൂള്‍ പഠനകാലത്താണ് 'ബീഫീറ്റര്‍' റെസ്റ്റോറന്റ് ശൃംഖലയില്‍ ജോലിക്കെത്തിയത്. മണിക്കൂറിന് 1.20 പൗണ്ടായിരുന്നു വേതനം. പിന്നീട് ഐസ്‌ക്രീം മെഷീന്‍ ഓപ്പറേറ്ററായും അസിസ്റ്റന്റ് ജനറല്‍ മാനേജരായും പ്രവര്‍ത്തിച്ചു. സമ്മര്‍ദത്തിനിടയിലും വേഗത്തിലും കൃത്യതയോടെയും പ്രവര്‍ത്തിക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും റെസ്റ്റോറന്റ് ജോലി സഹായിച്ചെന്ന് അവര്‍ പറയുന്നു. കുടുംബത്തില്‍ ആദ്യമായി സര്‍വകലാശാലാ വിദ്യാഭ്യാസം നേടിയ കാതറിന്‍, 1996ല്‍ പ്ലൈമൗത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് എച്ച്.പി., ഫ്രിറ്റോ-ലേ, സോണി പിക്‌ചേഴ്‌സ് തുടങ്ങിയ കമ്പനികളില്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിച്ചു.

2015ല്‍ കെഎഫ്സി സൗത്ത് പസഫിക്കില്‍ ചേര്‍ന്ന അവര്‍ പിന്നീട് ആഗോള ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ പദവിയിലേക്കുയര്‍ന്നു. കാനഡയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചശേഷം 2025 ഏപ്രിലിലാണ് അമേരിക്കന്‍ വിഭാഗത്തിന്റെ പ്രസിഡന്റായത്. വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ബിസിനസ് സമീപനം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കാതറിന്‍ പറയുന്നു. വളര്‍ച്ചയ്ക്കും പഠനത്തിനും അവസരമില്ലാത്ത ഇടങ്ങളില്‍നിന്ന് മാറാന്‍ അവര്‍ മടിച്ചിരുന്നില്ല. ഭയമുണ്ടെങ്കിലും മുന്നോട്ടുപോകാനുള്ള തീരുമാനമാണ് ധൈര്യമെന്നാണ് യുവതലമുറയ്ക്കുള്ള അവരുടെ സന്ദേശം. പ്രയാസകരമായ തീരുമാനങ്ങള്‍ക്കുമുമ്പില്‍ സംഭവിക്കാവുന്ന ഏറ്റവും മോശമായ ഫലം എന്താണെന്ന് ചിന്തിക്കുന്നത് ആശങ്കകളെ നേരിടാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window