Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=107.1123 INR
ukmalayalampathram.com
Mon 09th Feb 2026
 
 
UK Special
  Add your Comment comment
ചെസ്റ്ററില്‍ യുവാവിനെതിരെ വ്യാജ പീഡന കേസ്; തെളിവുകള്‍ രക്ഷയായി
reporter

ചെസ്റ്റര്‍: ആലിംഗനം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ വ്യാജ പീഡന പരാതിയുമായി യുവതി. റേച്ചല്‍ ജോണ്‍സ് (38) ആണ് നിരപരാധിയായ സലിം ഉല്ല (33)യെ കേസില്‍ കുടുക്കിയത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങിയ റേച്ചല്‍ ഡ്രൈവറുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇറക്കിവിട്ടു. തെരുവില്‍ നഗ്‌നപാദയായി കിടക്കുന്ന അവരെ കണ്ട സലിം സഹതാപത്തോടെ വാഹനത്തില്‍ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ ആലിംഗനം ആവശ്യപ്പെട്ട റേച്ചലിനോട് സലിം വിസമ്മതിക്കുകയും പിന്നീട് മടങ്ങുകയും ചെയ്തു.

തുടര്‍ന്ന് സലിംയും രണ്ട് പാക്കിസ്ഥാനികളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി റേച്ചല്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ സ്റ്റാഫോര്‍ഡ്ഷയറിലെ സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ വീട്ടില്‍ നിന്ന് സലിം ഉല്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. 30 മണിക്കൂര്‍ സെല്ലില്‍ തടവില്‍ കഴിയേണ്ടി വന്നു.

ഡിറ്റക്ടീവുകള്‍ അന്വേഷണം നടത്തിയപ്പോള്‍ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. മുന്‍കരുതലായി സലിം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതോടെ അദ്ദേഹം കുറ്റവിമുക്തനായി.

''സലിം നിരപരാധിയാണെന്ന് തെളിഞ്ഞത് കുടുംബത്തിന് ആശ്വാസമാണ്. ഭാര്യ ആ സമയത്ത് ആറുമാസം ഗര്‍ഭിണിയായിരുന്നു. ഈ ആരോപണം ഞങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചു. കുഞ്ഞിന്റെ ജനനസമയം ഭാര്യയുടെ കൂടെ ഉണ്ടാകില്ലെന്ന് പോലും തോന്നിപ്പോയി,'' സലിം പറഞ്ഞു.

വംശീയ ആക്രമണമാണ് പാക്കിസ്ഥാന്‍ വംശജനായ സലിം നേരിട്ടതെന്ന് ആരോപണമുണ്ട്. ''സലിം മാതൃകാപരമായ രീതിയില്‍ പെരുമാറി. പലരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു. ദുരിതത്തിലായിരുന്ന സ്ത്രീയെ സഹായിക്കാന്‍ തയാറായി. എന്നാല്‍ അനുഭവിക്കേണ്ടി വന്നത് വേദനകളാണ്. കാറില്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ദീര്‍ഘവീക്ഷണമാണ് അദ്ദേഹത്തെ രക്ഷിച്ചത്,'' ജഡ്ജി നിരീക്ഷിച്ചു

 
Other News in this category

 
 




 
Close Window