ലണ്ടന്‍/ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) കേരളത്തില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ച് മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി മാറി.
അയര്‍ലന്‍ഡില്‍ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ഒക്ടോബറില്‍ നിമ്മി ഇന്ത്യയിലേക്ക് വന്നത്. ജനുവരി 25ന് ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ വിദഗ്ധ ചികിത്സയില്‍ തുടരവെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ച് അന്ത്യം സംഭവിച്ചു.
കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തില്‍ സുപരിചിതയും സജീവ സാന്നിധ്യവുമായിരുന്നു. വിവിധ സാംസ്‌കാരിക, സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവമായി പങ്കെടുത്തിരുന്നു. ഭര്‍ത്താവ് വിപിന്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു