Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.8495 INR  1 EURO=109.6251 INR
ukmalayalampathram.com
Fri 17th Apr 2026
 
 
UK Special
  Add your Comment comment
NHS ആശുപത്രികളില്‍ രോഗികള്‍ക്ക് നീണ്ട കാത്തിരിപ്പ്
reporter

ലണ്ടന്‍: അടിയന്തര ചികിത്സയ്ക്കായി എന്‍എച്ച്എസ് ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥ തുടരുന്നു. 2025-ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദ്ദേശിച്ച ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയില്‍ കാത്തിരുന്നവര്‍ 52,000 പേരാണെന്ന് കണക്ക്. ഇവരില്‍ 6,893 പേര്‍ക്ക് കിടക്ക ലഭിച്ചത് 48 മണിക്കൂറിന് ശേഷമാണ്.

അവശതയും വേദനയും സഹിച്ച് ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിന്റെ വരാന്തയില്‍ ട്രോളികളിലും കസേരകളിലും നിലത്തുമായി അരലക്ഷത്തോളം പേര്‍ കാത്തിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്ന് റോയല്‍ കോളജ് ഓഫ് നഴ്സിങ് ആവശ്യപ്പെട്ടു. തിരക്കേറിയ തണുപ്പുകാലമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും പ്രശ്‌നം നേരിടാനുള്ള വ്യക്തമായ മാര്‍ഗങ്ങള്‍ ആരും മുന്നോട്ട് വയ്ക്കുന്നില്ല. ചില ട്രസ്റ്റുകള്‍ 'കോറിഡോര്‍ കെയര്‍'ക്കായി സ്റ്റാഫിനെ നിയമിക്കുന്നതുവരെ സ്ഥിതി മോശമായിട്ടുണ്ട്.

വിസ്റ്റണ്‍ ആശുപത്രിയില്‍ 7,681, റോയല്‍ ബ്ലാക്ബേണ്‍ 7,245, ആരോ പാര്‍ക്ക് 4,922, റോയല്‍ പ്രസ്റ്റണ്‍ 40,550, വാരിങ്ടണ്‍ ആശുപത്രി 3,781 പേര്‍ക്ക് കോറിഡോര്‍ കെയര്‍ നല്‍കേണ്ടിവന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാണ് എന്‍എച്ച്എസിലെ ഈ നീണ്ട കാത്തിരിപ്പ്

 
Other News in this category

 
 




 
Close Window