Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
മലാലയ്ക്ക് അഭിനന്ദനങ്ങള്‍
editor
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവാണ് പതിനേഴുകാരിയായ മലാല. അഭിനന്ദനം അര്‍ഹിക്കുന്നു പാക്കിസ്ഥാന്‍ സ്വദേശിയായ ഈ പെണ്‍കുട്ടി. താലിബാനെ ഭയന്ന് ബ്രിട്ടനിലേക്കു കുടിയേറിയ മലാലയ്ക്ക് നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ അത് ഈ ഭൂമിയില്‍ പല തരത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന ഓരോ പെണ്‍കുട്ടികള്‍ക്കുമുള്ള അംഗീകാരമായി കണക്കാക്കണം. നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ മലാല പറഞ്ഞതും അതായിരുന്നു.
' അല്ലാഹുവിനു നന്ദി. പെണ്‍കുട്ടികളുടെ സമ്പൂര്‍ണവിദ്യാഭ്യാസം എന്ന ലക്ഷ്യം സാധ്യമാകാന്‍ ഈ സമ്മാനം പ്രചോദനമാകട്ടെ.'

താലിബാന്‍ ആക്രമണത്തില്‍ പരിക്കേറ്റ് ലണ്ടനില്‍ ചികില്‍സയിലായിരുന്ന മാലാല യുസഫ് സായി പിന്നീട് ഇംഗ്ലണ്ടിലെ സ്‌കൂളില്‍ പഠനം പുനരാരംഭിച്ചു. മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവിലാണ് പതിനഞ്ചുകാരിയായ പാക് വിദ്യാഭ്യാസ പ്രവര്‍ത്തകയായ മലാല സ്‌കൂള്‍ വിദ്യാഭ്യാസം ബര്‍മിംഗ്ഹാമിലെ സ്‌കൂളില്‍ വീണ്ടും ആരംഭിച്ചത്. മലാലയെ ക്ലാസിലേക്ക് സ്വീകരിക്കുവാനായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്ന് മലാല ഇതിനെ വിശേഷിപ്പിച്ചു. വീണ്ടും പഠിക്കണമെന്ന സ്വപ്നമാണ് സഫലമായിരിക്കുന്നത് ഇപ്പോള്‍ സഫലമായിരിക്കുന്നതെന്നും മലാല പറഞ്ഞു. ലോകത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരവും അവകാശവും ഉണ്ടാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും മലാല പ്രതികരിച്ചു. 2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വടിയുതിര്‍ത്തത്. വിദഗ്ദ്ധ ചികിത്സയ്ക്കായാണ് മലാലയെ പാകിസ്ഥാനില്‍ നിന്ന് ബ്രിട്ടനിലേക്ക് മാറ്റിയത്.

ബിബിസിയുടെ ഉര്‍ദു ഓണ്‍ലൈനില്‍ മലാല സ്വന്തം നാടിന്റെ കഥയെഴുതിയതോടെയാണ് ലോകം പാക്കിസ്ഥാനിലെ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. അതു തന്നെയാണ് മലാലയെ ഇല്ലാതാക്കാന്‍ തോക്കുമായി താലിബാന്‍കാര്‍ കാത്തിരുന്നതിനു കാരണം. പാക്കിസ്ഥാന്‍ ആദ്യമായി സമാധാനത്തിനുള്ള ദേശീയ പുരസ്‌കാരം നല്‍കിയ പെണ്‍കുട്ടി, അങ്ങനെ മരണത്തിനും ജീവിതത്തിനുമിടയില്‍ ബോധമില്ലാതെ ആശുപത്രിയില്‍ കഴിഞ്ഞു....
പെഷവാറിലെ ആശുപത്രിക്കു മുന്നില്‍ കാത്തു നിന്നു പാക്കിസ്ഥാനിലെ മാധ്യമ പ്രതിനിധികള്‍. കണ്ണു തുറന്നോ മലാല, എന്തെങ്കിലും മിണ്ടിയോ, ജീവിതത്തിലേക്കു തിരിച്ചു വരുമോ ആ പെണ്‍കുട്ടി എല്ലാവരും പ്രാര്‍ഥനയോടെ കാത്തിരുന്നു. തലയില്‍ തുളച്ചു കയറിയ വെടിയുണ്ട നീക്കം ചെയ്തു. പതുക്കെ മലാല ജീവിതത്തിലേക്കു തിരിച്ചെത്തി.
മലാലയ്ക്കു നേരെ വെടിവച്ചയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പത്തഞ്ചുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു, പാക്കിസ്ഥാന്‍ സര്‍ക്കാര്‍. താലിബാന്‍ എന്തിനാണ് ഇത്തിരിപ്പോന്ന പെണ്‍കുട്ടിയെ കൊല്ലാന്‍ നടന്നത് എന്ന് ആലോചിക്കുമ്പോഴാണ് ഭീകരതയെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കണമെന്നു മനസിലാവുക.
2009 ജനുവരിയിലാണ് എല്ലാറ്റിനും തുടക്കം. ഇസ്ലാമാബാദില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ സ്വാത്ത് താഴ്വരയില്‍ അപ്പോഴും താലിബാനാണ് ഭരണം നടത്തിയിരുന്നത്. പാക് സൈന്യം അവിടെ ഇടപെടാന്‍ മടിച്ചു നിന്നു. സ്‌കൂളുകള്‍ക്ക് അവധി നല്‍കി. മലാല യൗസുഫ്‌സായിയെപ്പോലെ നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെട്ടു. ഈ കാര്യങ്ങളെല്ലാം മലാല കുറിച്ചു വച്ചു. നാട്ടിലെ കലാപത്തിന്റെ ഭീകരതയെക്കുറിച്ച് ഒരു പതിനൊന്നു വയസുകാരി എഴുതിയത് ആ വര്‍ഷം ജനുവരി പതിനാലു മുതല്‍ ബിബിസിയുടെ ഉറുദു ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. സ്വാത്തിലെ പെണ്‍കുട്ടികളുടെ കഷ്ടപ്പാടുകളെക്കുറിച്ചു ലോകം അറിഞ്ഞു. മലാല പ്രശസ്തയായി. താലിബാന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ശബ്ദിച്ച ആദ്യത്തെ പെണ്‍കുട്ടി എന്നറിയപ്പെട്ടു മലാല. കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനത്തിന് അവള്‍ക്കു നോമിനേഷന്‍ ലഭിച്ചു. പാക്കിസ്ഥാന്‍ അവരുടെ ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാരം മലാലയ്ക്കു സമ്മാനിച്ചു.

താലിബാന്റെ ആധിപത്യകാലത്ത് സ്വാത്ത് താഴ്വരയില്‍ പെണ്‍കുട്ടികള്‍ കോളെജിലും സ്‌കൂളിലും പോകുന്നതിനും അനുമതിയുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുതെന്നു പറയുന്നതിനു കാരണമെന്തെന്നു മലാലയ്ക്കു മനസിലായില്ല. പലരോടും ചോദിച്ചു. ഒടുവില്‍ അച്ഛന്‍ സിയാവുദ്ദീന്‍ യൗസുഫ്‌സായി മകള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. താലിബാന്റെ ഭരണവും പാക്കിസ്ഥാന്റെ അവസ്ഥയുമൊക്കെ അവള്‍ കേട്ടിരുന്നു. എല്ലാം പൂര്‍ണമായും മനസിലായില്ലെങ്കിലും അച്ഛന്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ അവള്‍ക്കു നിരാശയുണ്ടാക്കി. അതുവരെ കുറിച്ചിട്ട അനുഭവങ്ങള്‍ക്കൊപ്പം അച്ഛന്‍ പറഞ്ഞുകൊടുത്തതും ചേര്‍ത്തു. ബിബിസിയുടെ ഉറുദു ഓണ്‍ലൈനില്‍ അതെല്ലാം പ്രസിദ്ധീകരിച്ചു. മലാലയുടെ ഡയറിക്കുറിപ്പുകള്‍ പാക്കിസ്ഥാന്‍ വായിച്ചു, പിന്നീടു ലോകം വായിച്ചു... സ്വാത്ത് താഴ്വരയിലെ പെണ്‍കുട്ടികളുടെ അവസ്ഥയ്‌ക്കെതിരേ ആഗോള സമൂഹം പ്രതികരിച്ചു. പാക് സൈന്യം സ്വാത്തിലേക്ക് ഇരച്ചുകയറി. താലിബാന്‍ അവിടെ നിന്നു പിന്മാറി.
മലാലയെ ഇല്ലാതാക്കാന്‍ കാത്തിരിക്കുകയായിരുന്നു താലിബാന്‍. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂളില്‍ നിന്നു വീട്ടിലേക്കു വരുന്ന വഴിയില്‍ വച്ച് മലാലയ്ക്കു വെടിയേറ്റു. വെടിവച്ചത് ഞങ്ങളാണെന്നു താലിബാന്‍ അറിയിച്ചു. കുറ്റവാളികളെയെല്ലാം പിടികൂടുമെന്ന് പാക്കിസ്ഥാന്‍ പൊലീസും പറഞ്ഞു.
മലാല ജീവിതത്തിലേക്കു മടങ്ങിയെത്തി. പിതാവിനൊപ്പം ബ്രിട്ടനിലേക്കു കുടിയേറി. ഇപ്പോള്‍ ബര്‍മിങ്ഹാമില്‍ പഠിക്കുന്നു ഈ പതിനാറുകാരി.
 
Other News in this category

 
 




 
Close Window