Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കൊലപാതകങ്ങള്‍ ബ്രിട്ടന്റെ സത്‌പേര് കളങ്കപ്പെടുത്തുന്നു: പ്രവാസി സംഘടനകള്‍ പ്രതികരിക്കണം, പ്രതിഷേധം അറിയിക്കണം
editor
ലോകം മുഴുവന്‍ കോളനിയാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുടെ നാടാണ് ബ്രിട്ടന്‍. സൈനിക അച്ചടക്കം, ചക്രവര്‍ത്തിമാരുടെ പ്രതാപം, പോലീസിന്റെ ചിട്ട തുടങ്ങി രാഷ്ട്ര ഭരണത്തിന്റെ A മുതല്‍ Z വരെയുള്ള കാര്യങ്ങള്‍ ചരിത്ര പ്രശസ്തം. ലോകം ഒരുപാട് മുന്നോട്ടു കുതിച്ചപ്പോള്‍ ബ്രിട്ടന്‍ ഭൂമിശാസ്ത്രപരമായി രണ്ടോ മൂന്നോ ആയി പിരിഞ്ഞു. ഇംഗ്ലണ്ട് എന്ന വാക്കിന്റെ ശക്തിയില്‍ അപ്പോഴും പാരമ്പര്യത്തിന്റെ ശക്തി നിഴലായി കൂടെ നിന്നു. ഈ പറഞ്ഞ എല്ലാ അന്തസ്സിനും കോട്ടം വരുത്തുന്നതാണ് അടുത്തിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പര. ആരാണു പിന്നിലെന്നതു സംബന്ധിച്ച് വ്യക്തമായൊരു വിവരണം നല്‍കാന്‍ സ്‌കോട്‌ലന്‍ഡ് യാഡിനു പോലും സാധിക്കുന്നില്ല. ബ്രിട്ടനിലെ എല്ലാ ചെറുപ്പക്കാരുടെയും ചുമലില്‍ ഈ കുറ്റകൃത്യങ്ങളുടെ ചുമതല കെട്ടിവച്ചാല്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം ചെറുതല്ല. കുടിയേറ്റക്കാരില്‍ കള്ളു കച്ചവടക്കാരരും പെണ്ണുങ്ങളെ വിറ്റു കാശാക്കുന്നവരും ചൂതു കളിക്കാരുമൊക്കെ ഉണ്ടാകാം. അവര്‍ ഏതു നാട്ടുകാരാണെന്നു കണ്ടെത്താന്‍ വിശാലമായ തലച്ചോറുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ലേ? അതിനു പറ്റുന്നില്ലെങ്കില്‍ ഹോം ഓഫീസ് എന്തിനാണ് പ്രവര്‍ത്തിക്കുന്നത്? കുടിയേറ്റക്കാരെ പേരും തീയതിയും വംശവും പ്രദേശവും നോക്കി പുറത്താക്കാനാണെങ്കില്‍ ഇത്രയ്ക്ക് കഷ്ടപ്പെടേണ്ടതില്ല. ഇന്ത്യയിലെ ആധാര്‍ പോലെ ആദിയും അന്ത്യവുമില്ലാത്ത എന്തെങ്കിലുമൊരു രേഖയുണ്ടാക്കി കണക്കെടുപ്പു നടത്തിയാല്‍ മതി. എന്നിട്ടു മൊത്തമായും ചില്ലറയായും സ്വന്തം നാട്ടിലേക്ക് കയറ്റി അയയ്ക്കാന്‍ ന്യായം നിരത്തിയാല്‍ ആരും എതിര്‍ക്കാന്‍ നില്‍ക്കില്ല. യൂറോപ്യന്‍ യൂണിയനുമായുള്ള പൊക്കിള്‍ക്കൊടിയുടെ ബന്ധം അവസാനിക്കുന്നതോടെ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് തട്ടിക്കൂട്ട് ന്യായങ്ങളും പറയാം. അതിനു പകരം നട്ടാല്‍ കിളിര്‍ക്കാത്ത ന്യായം പറഞ്ഞ് വിദേശികളെ ഇങ്ങനെ ശ്വാസം മുട്ടിക്കരുത്. ന്യായമില്ലാത്ത കാര്യങ്ങളുമായി വിദേശികളുടെ പിടലിക്കു പിടിക്കരുത്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രവാസിയുടെ ശബ്ദം ഉച്ചത്തില്‍ പാര്‍ലമെന്റില്‍ മുഴങ്ങിയാല്‍ തീരാവുന്ന കുടിയേറ്റ പ്രശ്‌നങ്ങളേ ഉള്ളൂ. അതിനപ്പുറം ജീവിതത്തിന്റെ സുരക്ഷ ഉറപ്പാക്കണം. പക്ഷേ, അടുത്തിടെ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം യുകെയില്‍ രാപ്പകല്‍ ജീവിതം സുരക്ഷിതമല്ലെന്നാണ് വ്യക്തമാക്കുന്നത്.


ആവശ്യത്തിന് പൊലീസുകാരുണ്ടെന്ന് സര്‍ക്കാര്‍, എന്തുകൊണ്ട് ആക്രമണം തടയുന്നില്ലെന്ന ചോദ്യത്തിന് മറുപടിയില്ല
രാജ്യത്ത് കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുമ്പോഴും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തക്ക പൊലീസുകാര്‍ രാജ്യത്ത് ഉണ്ടെന്നും ഇവരുടെ എണ്ണത്തിലെ കുറവല്ല അക്രമം വര്‍ധിക്കാന്‍ കാരണമെന്നും ഹോം സെക്രട്ടറി ആംബര്‍ റൂഡ്. ഇവരെ നേരിടാന്‍ പുതിയ നയം രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു. ലണ്ടനില്‍ ഓരോ ദിവസവും വെടിവയ്പ്പും കത്തിയാക്രമണവും വര്‍ധിച്ചുവരികയാണ്. അമ്പതോളം പേരാണ് ഇതിനോടകം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓഫന്‍സീവ് വെപ്പണ്‍ ബില്‍ ആണ് കൊണ്ടുവരുന്നത്. ഇതോടെ ആയുധം കൈക്കൊണ്ടു നടക്കുന്നതിന് നിരോധനം നിലവില്‍ വരും. അതേസമയം, പൊലീസുകാരുടെ എണ്ണം വെട്ടിക്കുറച്ചതാണ് ആക്രമണം വര്‍ധിക്കാന്‍ കാരണമെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.

ഈ വര്‍ഷം ഇതുവരെ അമ്പതോളം പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം ആക്രമണം തടയാന്‍ കഴിയില്ലെന്നാണ് ആംബര്‍ റൂഡിന്റെ വാദം. ഇതിന് കൗണ്‍സിലുകളും ജനങ്ങളും മുന്നോട്ട് ഇറങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരിയില്‍ 15 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മാര്‍ച്ചില്‍ 22 ആയി ഉയര്‍ന്നിരിക്കുകയാണ്. 19 ദിവസത്തിനിടെ 12 കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. ആധുനിക ചരിത്രത്തില്‍ ഇതാദ്യമായി ലണ്ടനിലെ കൊലപാതകനിരക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റെക്കോര്‍ഡ് എണ്ണത്തിലെത്തിയിരിക്കുകയാണ്. 1990കളില്‍ കൊലപാതകനിരക്ക് മുര്‍ധന്യാവസ്ഥയിലായതിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂയോര്‍ക്കിലെ കൊലപാതകനിരക്കില്‍ 87 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ലണ്ടനിലും ന്യൂയോര്‍ക്കിലും ഏതാണ്ട് എട്ട് ദശലക്ഷം പേരാണ് ജസംഖ്യയായിട്ടുള്ളത്. ന്യൂയോര്‍ക്കിലേക്കാള്‍ ലണ്ടനില്‍ നിങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടാന്‍ ആറിരട്ടി സാധ്യതയേറെയാണെന്ന് ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് കണക്കുകള്‍ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ ബലാല്‍സംഗ കേസുകളും ലണ്ടനില്‍ മൂന്നിരട്ടിയിലധികമായിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമാണ് കൊലപാതകങ്ങളുടെ കാര്യത്തില്‍ ലണ്ടന്‍ ന്യൂയോര്‍ക്കിനെ മറികടന്നിരിക്കുന്നത്. 19 ദിവസങ്ങള്‍ക്കിടെ 12 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്. തീവ്രവാദ ആക്രമണങ്ങളില്‍ മരിച്ചവരെ മാറ്റി നിര്‍ത്തിയുള്ള കണക്കുകള്‍ പ്രകാരം 2014ന് ശേഷം ലണ്ടനിലെ കൊലപാതകനിരക്കില്‍ 38 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.
2014ന് ശേഷം 38 ശതമാനം വര്‍ധനവാണ് ലണ്ടനിലെ കൊലപാതക നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഔദ്യോഗിക പൊലീസ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനില്‍ 15 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ന്യൂയോര്‍ക്കില്‍ 14 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാര്‍ച്ചില്‍ 22 പേരായിരുന്നു ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ന്യൂയോര്‍ക്കില്‍ ഇത് 21 പേരാണ്. നഗരത്തിലെ ആക്രമണങ്ങള്‍ക്ക് ദീര്‍ഘകാലമായി കുപ്രസിദ്ധി നേടിയ ഇടമാണ് ന്യൂയോര്‍ക്ക്.

മൂന്നുമാസത്തിനിടെ ലണ്ടനില്‍ നാല്‍പ്പത്തെട്ട് മരണം: ഇതല്ലേ ദുരന്തം?
യുകെ തലസ്ഥാനം ലണ്ടനില്‍ മൂന്നുമാസത്തിനിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം 48 ആയി. വാല്‍തംസ്റ്റോവില്‍ കഴിഞ്ഞ ദിവസം രാത്രി മുഖത്തിന് വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കൗമാരക്കാരനാണു മരിച്ചത്. അമാന്‍ ഷാക്കൂര്‍ ആണ് ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. രണ്ട് മൈല്‍ അകലെയുള്ള ടോട്ടന്‍ഹാമില്‍ 17 വയസുകാരി തനേഷ മെല്‍ബണ്‍ വെടിയേറ്റ് മരിച്ച് മിനിറ്റുകള്‍ക്കകമായിരുന്നു അമാന് നേരെ വെടിവെപ്പ് നടന്നത്. അമാനൊപ്പം കുത്തേറ്റ നിലയില്‍ ഒരു പതിനഞ്ചു വയസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 5.45ഓടെ അമാന്‍ മരിച്ചു. എതിരാളികളായ മയക്കുമരുന്ന് ഡീലര്‍മാരാണ് അക്രമം നടത്തിയതെന്ന് അമാന്റ സുഹൃത്ത് വ്യക്തമാക്കി. മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുഹൃത്ത് നല്‍കുന്ന വിവരം. സെന്റ് ജെയിംസ് പ്രദേശത്ത് കൊക്കെയിന്‍ വില്‍ക്കരുതെന്ന് എതിര്‍ ഗ്യാംഗ് കൗമാരക്കാരന് രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് സുഹൃത്ത് ഡാമിയന്‍ സ്ലേ വെളിപ്പെടുത്തിയത്. കൊക്കെയിനും മറ്റ് മയക്കുമരുന്നുകളും വില്‍ക്കാന്‍ കൗമാരക്കാര്‍ സജീവമായി രംഗത്തുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.


ലണ്ടന് എല്ലാ പദവികളും നഷ്ടമാകും: ഭയത്തിന്റെ നാടെന്നു കുപ്രസിദ്ധി വന്നു ചേരും

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി ലണ്ടന് നഷ്ടമാകുന്നു. കത്തിയാക്രമണം ഇവിടെ നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ലണ്ടനില്‍ ഇരുപതുകാരന്‍ കുത്തേറ്റു മരിച്ചു. ഹാക്ക്‌നിയിലെ ലിങ്ക് സ്ട്രീറ്റിലാണ് യുവാവ് മരിച്ചത്. ഇയാളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇവിടെ നിന്ന് രണ്ടു മൈല്‍ അകലെയാണ് അമ്പതുകാരന്‍ മരിച്ചത്. അപ്പര്‍ ക്ലാപ്ടണ്‍ റോഡിലെ ബുക്ക് മേക്കറിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ വര്‍ഷം ഇതുവരെ അമ്പതോളം പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതോടെ മലയാളികളടക്കമുള്ളവര്‍ക്ക് സ്വതന്ത്രമായി ലണ്ടന്‍ തെരുവുകളിലൂടെ നടക്കാന്‍ ഭയമാണ്.

കഴിഞ്ഞ ദിവസം വാല്‍തംസ്റ്റോവില്‍ മുഖത്തിന് വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കൗമാരക്കാരന്‍ മരിച്ചിരുന്നു. അമാന്‍ ഷാക്കൂര്‍ ആണ് ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. രണ്ട് മൈല്‍ അകലെയുള്ള ടോട്ടന്‍ഹാമില്‍ 17 വയസുകാരി തനേഷ മെല്‍ബണ്‍ വെടിയേറ്റ് മരിച്ച് മിനിറ്റുകള്‍ക്കകമായിരുന്നു അമാന് നേരെ വെടിവെപ്പ് നടന്നത്. അമാനൊപ്പം കുത്തേറ്റ നിലയില്‍ ഒരു പതിനഞ്ചു വയസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 5.45ഓടെ അമാന്‍ മരിച്ചു. എതിരാളികളായ മയക്കുമരുന്ന് ഡീലര്‍മാരാണ് അക്രമം നടത്തിയതെന്ന് അമാന്റ സുഹൃത്ത് വ്യക്തമാക്കി. മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുഹൃത്ത് നല്‍കുന്ന വിവരം. സെന്റ് ജെയിംസ് പ്രദേശത്ത് കൊക്കെയിന്‍ വില്‍ക്കരുതെന്ന് എതിര്‍ ഗ്യാംഗ് കൗമാരക്കാരന് രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് സുഹൃത്ത് ഡാമിയന്‍ സ്ലേ വെളിപ്പെടുത്തിയത്. കൊക്കെയിനും മറ്റ് മയക്കുമരുന്നുകളും വില്‍ക്കാന്‍ കൗമാരക്കാര്‍ സജീവമായി രംഗത്തുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.



ഒന്നരമണിക്കൂറിനിടെ 6 കൗമാരക്കാര്‍ക്ക് കുത്തേറ്റു: ഇതാണ് ബ്രിട്ടന്റെ ദുരന്ത മുഖം



ലണ്ടനില്‍ അക്രമവും കൊലപാതകവും പടരുന്നു. മൂന്നുമാസത്തിനിടെ അമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടും ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല. വ്യാഴാഴ്ച ഒന്നരമണിക്കൂറിനിടെ 6 കൗമാരക്കാര്‍ക്ക് ആണ് കുത്തേറ്റത്. നാല് വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്. ഇവരില്‍ നാല് പേര്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങളില്‍ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈല്‍ എന്‍ഡില്‍ പകല്‍ വെളിച്ചത്തിലാണ് അക്രമം അരങ്ങേറിയത്. ഇവിടെ രണ്ട് പേര്‍ക്കാണ് കുത്തേറ്റു ഗുരുതരമായി പരുക്കേറ്റത്. റോമന്‍ റോഡ് ജംഗ്ഷനില്‍ വസ്ത്രങ്ങളും മറ്റുള്ളവയും തെരുവില്‍ ഉപേക്ഷിച്ച നിലയിലാണ്.
വൈകുന്നേരം 5.30നാണ് ഈസ്റ്റ് ഇന്ത്യ ഡോക്കില്‍ ഒരു കൗമാരക്കാന് ആദ്യം കുത്തേറ്റത്. ഇതിന് ശേഷം മൈല്‍ എന്‍ഡില്‍ മൂന്ന് കൗമാര്‍ക്കാക്ക് കുത്തേറ്റു. 6.57ന് ഒരു 13കാരനെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ മാരകമായി പരുക്കേല്‍പ്പിച്ചത്. എട്ട് മിനിറ്റിന് ശേഷം ഈലിംഗ് ബ്രോഡ്‌വേയില്‍ ആളുകള്‍ നോക്കിനില്‍ക്കവെയാണ് ഒരു കൗമാരക്കാരന് കുത്തേറ്റത്.
ജനുവരി മുതല്‍ ഇതുവരെ ലണ്ടനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. കഴിഞ്ഞ രണ്ടാഴ്ച മാത്രം കൊല്ലപ്പെട്ടത് 13 പേര്‍. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമണങ്ങള്‍ പ്രധാന കാരണമെന്ന് ടോട്ടന്‍ഹാം ലേബര്‍ എംപി ഡേവിഡ് ലാമി വ്യക്തമാക്കി. പോലീസിന് മയക്കുമരുന്ന് വില്‍പ്പന തടയാന്‍ കഴിയുന്നില്ലെന്ന് എംപി ആരോപിച്ചു.
അക്രമികളുടെയും മോഷ്ടാക്കളുടെയും മയക്കുമരുന്ന് മാഫിയയുടെയും പിടിയിലമരുകയാണ് ലണ്ടന്‍. പ്രകോപനമൊന്നും കൂടാതെയാണ് മിക്ക കൊലകളും. ലണ്ടനിലെ അക്രമ സംഭവങ്ങളില്‍ മലയാളികളും ഏഷ്യന്‍ വംശജരും ആശങ്കയിലാണ്.


അക്രമം ക്രോയ്‌ഡോണിലേയ്ക്കും; പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു


തുടരെയുള്ള അക്രമവും കൊലപാതകവും തടയാനാവാത്ത സാഹചര്യത്തില്‍ ലണ്ടനിലെ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അധികമായി 300 സായുധ പോലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ വെട്ടേറ്റും വെടിയേറ്റും ആറു പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് മെറ്റ് പോലീസ് കൂടുതല്‍ പേരെ നിയോഗിച്ചിരിക്കുന്നത്. ലണ്ടനിലെ അക്രമം സര്‍ക്കാരിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
അതിനിടെ, ലണ്ടനിലെ കത്തി അക്രമണങ്ങള്‍ ക്രോയ്‌ഡോണിലേയ്ക്കും വ്യാപിക്കുകയാണ്. രണ്ട് കൗമാരക്കാര്‍ക്കാണ് ഇന്നലെ കുത്തേറ്റത്. വൈകുന്നേരം അഞ്ച് മണിക്കാണ് വൈറ്റ്ഗിഫ്റ്റ് ഷോപ്പിംഗ് സെന്ററില്‍ അക്രമണം നടന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ 20നടുത്തു പ്രായമുള്ള ആളും 16 വയസുകാരനുമാണ് കത്തി അക്രമണത്തില്‍ പരുക്കേറ്റ് കിടന്നിരുന്നത്. ഇരുവരെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചു. അറസ്റ്റുകളൊന്നും നടന്നിട്ടില്ല. സംഭവം ഒരു ഷോപ്പിംഗ് സെന്ററില്‍ നടന്നിട്ടും പ്രതികളെക്കുറിച്ച് പോലീസിന് വിവരമില്ല. ഒന്നരമണിക്കൂറിനിടെ ആറ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തിന്റെ പിറ്റേന്നാണ് ഈ അക്രമവും.
കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമങ്ങള്‍ ഇനിയും നടത്തുമെന്ന് വ്യക്തമാക്കി മയക്കു മരുന്ന് ഗുണ്ടാ സംഘങ്ങള്‍ ഓണ്‍ലൈനില്‍ മാരകായുധങ്ങള്‍ കാണിച്ചുള്ള ഭീഷണി തുടരുകയാണ്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് അക്രമങ്ങള്‍ അരങ്ങേറുന്നതെന്ന് വ്യക്തമായിട്ടും ഇതിന് തടയിടാന്‍ കഴിയുന്നില്ല.


കൊലവിളി തുടരുന്നു. പതിനേഴു വയസുകാരി വെടിയേറ്റു മരിച്ചു

യുകെ തലസ്ഥാനം ലണ്ടന്‍ എല്ലാവരുടെയും ഉറക്കം കെടുത്തുന്നു. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ലണ്ടന്‍ തെരുവുകളിലൂടെ ഭയമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം ടോട്ടന്‍ഹാമില്‍ പതിനേഴുവയസുകാരി വെടിയേറ്റു മരിച്ചു. കൊലപാതകത്തിന് കാരണം വ്യക്തമല്ല. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരു സംഭവത്തില്‍ വാല്‍തംസ്റ്റോവില്‍ കഴിഞ്ഞ ദിവസം രാത്രി പതിനാറുകാരന് വെടിയേറ്റു ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കൗമാരക്കാരന് കുത്തേറ്റു. അമെരിക്കന്‍ നഗരം ന്യൂയോര്‍ക്കിനെ മറികടന്ന് കഴിഞ്ഞ ദിവസമാണ് ലണ്ടന്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്. ഫെബ്രുവരിയില്‍ ലണ്ടനില്‍ 15 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മാര്‍ച്ചില്‍ 22 ആയി ഉയര്‍ന്നിരിക്കുകയാണ്. 19 ദിവസത്തിനിടെ 12 കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. ആധുനിക ചരിത്രത്തില്‍ ഇതാദ്യമായി ലണ്ടനിലെ കൊലപാതകനിരക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റെക്കോര്‍ഡ് എണ്ണത്തിലെത്തിയിരിക്കുകയാണ്. 1990കളില്‍ കൊലപാതകനിരക്ക് മുര്‍ധന്യാവസ്ഥയിലായതിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂയോര്‍ക്കിലെ കൊലപാതകനിരക്കില്‍ 87 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.

ലണ്ടനിലും ന്യൂയോര്‍ക്കിലും ഏതാണ്ട് എട്ട് ദശലക്ഷം പേരാണ് ജസംഖ്യയായിട്ടുള്ളത്. ന്യൂയോര്‍ക്കിലേക്കാള്‍ ലണ്ടനില്‍ നിങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടാന്‍ ആറിരട്ടി സാധ്യതയേറെയാണെന്ന് ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് കണക്കുകള്‍ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ ബലാല്‍സംഗ കേസുകളും ലണ്ടനില്‍ മൂന്നിരട്ടിയിലധികമായിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമാണ് കൊലപാതകങ്ങളുടെ കാര്യത്തില്‍ ലണ്ടന്‍ ന്യൂയോര്‍ക്കിനെ മറികടന്നിരിക്കുന്നത്. 19 ദിവസങ്ങള്‍ക്കിടെ 12 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്. തീവ്രവാദ ആക്രമണങ്ങളില്‍ മരിച്ചവരെ മാറ്റി നിര്‍ത്തിയുള്ള കണക്കുകള്‍ പ്രകാരം 2014ന് ശേഷം ലണ്ടനിലെ കൊലപാതകനിരക്കില്‍ 38 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

2014ന് ശേഷം 38 ശതമാനം വര്‍ധനവാണ് ലണ്ടനിലെ കൊലപാതകനിരക്കില്‍ ഉണ്ടായിരിക്കുന്നതെന്ന് ഔദ്യോഗിക പൊലീസ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനില്‍ 15 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ന്യൂയോര്‍ക്കില്‍ 14 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാര്‍ച്ചില്‍ 22 പേരായിരുന്നു ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ന്യൂയോര്‍ക്കില്‍ ഇത് 21 പേരാണ്. നഗരത്തിലെ ആക്രമണങ്ങള്‍ക്ക് ദീര്‍ഘകാലമായി കുപ്രസിദ്ധി നേടിയ ഇടമാണ് ന്യൂയോര്‍ക്ക്. എന്നാല്‍ ഇക്കാര്യത്തില്‍ ലണ്ടന്‍ ആ നഗരത്തെ മറികടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്തില്‍ 20കാരനായ ഡേവോയ് സ്റ്റാപിള്‍ടന്‍ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. ഒരു രാത്രിസഞ്ചാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇദ്ദേഹം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കുതിച്ചെത്തുകയായിരുന്നു. ഈ വര്‍ഷം ലണ്ടനില്‍ അരങ്ങേറിയിരിക്കുന്ന 31ാമത് കത്തിക്കുത്തുകൊലപാതകമാണിത്.
 
Other News in this category

 
 




 
Close Window