Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ലാഭമുണ്ടാക്കുന്നവരെ ജയിലിലടയ്ക്കണം
editor
വിഷം തീറ്റി ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിച്ച് പണം സമ്പാദിക്കുന്ന നൂറ് കമ്പനികളില്‍ ഒരെണ്ണത്തിന്റെ തട്ടിപ്പുകള്‍ പുറത്തായി. ഇതിന്റെ മറവില്‍ ബാക്കി തൊണ്ണൂറ്റൊമ്പതെണ്ണം സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കൂടി മുന്നില്‍ കാണണം. പായ്ക്കറ്റിലാക്കി വില്‍ക്കുന്ന, ഇന്‍സ്റ്റന്റ് വിഷക്കൂട്ടുകള്‍ എല്ലാം നിരോധിക്കണം. ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറപ്പു വരുത്തണം. അതോടൊപ്പം, മിച്ച ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പ പ്രോത്സാഹിപ്പിക്കുകയും വേണം. മാഗി എന്ന ഉത്പന്നം വിപണിയിലിറക്കുന്ന നെസ് ലെ കമ്പനിക്ക് തക്കതായ ശിക്ഷയും നല്‍കണം. ഇതുപോലുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇനിയാര്‍ക്കും ധൈര്യം ഉണ്ടാകരുത്. അതേസമയം, കണ്ടെത്തലുകള്‍ ന്യായമാണെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം.
മനുഷ്യന്റെ ജീവനെടുക്കുന്ന വിഷമാണ് മാഗി എന്നാണ് ആ ഇന്ത്യക്കാരന്‍ ഒടുവില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സഞ്ജയ് സിങ്ങ് എന്ന ഇന്ത്യക്കാരനാണ് മനുഷ്യനെ ഞെട്ടിപ്പിക്കുന്ന ആ വിവരം പുറത്ത് വിട്ടത്. ഉത്തര്‍പ്രദേശിലേ ബരബാങ്കിയിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്ങ്. മാഗി എന്ന വിഷാംശം ഈ ലോകത്ത്് നിന്നും പറിച്ചു കളഞ്ഞ ഇന്ത്യക്കാരനാണ് സഞ്ജയ്. 6.5 ലക്ഷംകോടി കച്ചവടമുള്ള മാഗി എന്ന വില്ലനെ മുട്ടുകുത്തിച്ച ഇന്ത്യക്കാരനാണ് സഞ്ജയ്. മാഗിയെന്ന നെസ് ലേയുടെ കമ്പനിയെ പൂര്‍ണമായും സമൂഹത്തില്‍ നിന്നും മായ്ച്ചു കളയുക എന്നത് ചെറിയ കാര്യമല്ല. അതാണ് ഈ മിടുക്കന്‍ ചെയ്തിരിക്കുന്നതും. 2014 ല നെസ് ലേ എന്ന ഈ കമ്പനിയുടെ വിറ്റുവരവാണ് 6.5 ലക്ഷം കോടി രൂപ.
അതായത് 91.6 സ്വിസ്സ് ഫ്രാങ്ക്. ഈ കമ്പനിയുടെ മൊത്തം ആസ്തിയാകട്ടെ 120 ബില്ല്യന്‍ ഫ്രാങ്കുമാണ്. ആരെയും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. 2014ല്‍ ഇന്ത്യയില്‍ നിന്നും മാഗിയുടെ കമ്പനിയുണ്ടാക്കിയ വിറ്റുവരവ് 10000 കോടിയോളം രൂപയാണെന്നതാണ് വസ്തവം. എന്നാല്‍ ഇത് 17000 കോടി രൂപയോളം വരുമെന്നും ഇന്ത്യാ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് 7000 കോടിയോളം രൂപയുടെ വിറ്റു വരവ് മറച്ചുവയ്ച്ച് നികുതി വെട്ടിക്കുകയായിരുന്നുവെന്നും പറയുന്നു. കമ്പനി വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 10000 കോടിയോളം രൂപയുടെ വിറ്റുവരവ് നടത്തി. 194 രാജ്യങ്ങളിലായി 447 ഫാക്ടറികള്‍, 3.33 ലക്ഷം ജീവനക്കാര്‍, 1.2 ലക്ഷത്തോളം ഡീലര്‍മാര്‍. ഇതൊക്കെയാണ് മാഗിയുടെ കുടുംബകാര്യത്തിലേ ചില വസ്തുതകള്‍.
ഈയവും , മോണോ സോഡിയം ഗളൂട്ടാമേറ്റും അനുവദനീയമായ അളവിലും കൂടുതല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മാഗി നൂഡില്‍സ് നിരോധിച്ചത്. മാഗി മാത്രമല്ല രുചി കൂട്ടാനുള്ള രാസ വസ്തുക്കള്‍ ചേര്‍ത്ത് വിപണിയില്‍ ഒട്ടറെ ഭക്ഷ്യ സാധനങ്ങള്‍ എത്താറുണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണം വിളമ്പാന്‍ ഹോട്ടലുകാര്‍ക്കും മടിയില്ല. സംസ്ഥാനത്ത് വില്‍ക്കുന്ന പല ഭക്ഷണ സാധനങ്ങളിലും മോണോ സോഡിയം ഗല്‍ട്ടാമേറ്റ് ചേര്‍ക്കാറുണ്ട്. അറേബ്യന്‍ ഭക്ഷണ വിഭവങ്ങളില്‍ ഉള്‍പ്പടെ മോണോ സോഡിയം ഗല്‍ട്ടാമേറ്റ് രൂചി കൂട്ടാന്‍ ചേര്‍ക്കാറുണ്ടത്രേ. ബിരിയാണി മുതല്‍ സാമ്പാര്‍ വരെ എംസ്ജി ചേര്‍ത്ത് തയ്യാറാക്കുന്നതായാണ് വിവരം.
എന്നാല്‍, സിംഗപ്പൂരിലെ ചില രാസപരിശോധനാ ലാബുകള്‍ പുറത്തു വിട്ട കണക്കുകളുടെ യാഥാര്‍ഥ്യവും പരിഗണിക്കണം. മാഗി നൂഡില്‍സില്‍ അപകടകരമായി ഒന്നുമില്ലെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഇന്ത്യയില്‍ മാഗി നൂഡില്‍സ് നിരോധിച്ച പശ്ചാത്തലത്തില്‍ വിശദ പരിശോധന നടത്തിയ സിംഗപ്പൂര്‍ സര്‍ക്കാര്‍ മാഗി നൂഡില്‍സില്‍ അപകടകരമായി ഒന്നുമില്ലെന്നും വില്‍പന നടത്തുന്നതിനു പ്രശ്‌നമില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ഇന്ത്യന്‍ നിര്‍മിത മാഗി നൂഡില്‍സിന്റെ വില്‍പന തുടരാനും സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കൃത്യതയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലാവണം ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന. മനുഷ്യര്‍ക്കു ഭക്ഷിക്കാനുള്ള വസ്തുക്കളില്‍ വിഷം ചേര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. ലാഭം കൊയ്യാനായി മനുഷ്യരുടെ ജീവനെടുക്കുന്ന ഇടപാടാണിത്. മനപ്പൂര്‍വമുള്ള നരഹത്യ തന്നെയല്ലേ ഇത്...? അതേ വകുപ്പില്‍ കേസെടുത്ത് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് ശിക്ഷ നല്‍കുക തന്നെയാണ് ഇത്തരം തെറ്റുകള്‍ ആര്‍ത്തിക്കാതിരിക്കാനുള്ള ഏക മാര്‍ഗം.
 
Other News in this category

 
 
 
Close Window