Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കരുതിയിരിക്കുക: ഇത്തവണ തണുപ്പ് വല്ലാതെ കഷ്ടപ്പെടുത്തും
editor
കരുതിയിരിക്കുക: ഇത്തവണ തണുപ്പ് വല്ലാതെ കഷ്ടപ്പെടുത്തും

ഇത്തവണ തണുപ്പുകാലം ബ്രിട്ടനിലെ മലയാളികളെ വല്ലാതെ കഷ്ടപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നത്. ക്രിസ്മസ് ആഘോഷം ഗംഭീരമാകുമെങ്കിലും സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം നിര്‍ബന്ധം. മഞ്ഞു വീഴ്ചയുടെ ഭാഗമായി മുന്‍കാലങ്ങളില്‍ മലയാളികളുടെ കുടുംബങ്ങളില്‍ നിന്നുണ്ടായ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നിര്‍ബന്ധം.


നവംബര്‍ ആദ്യവാരം എത്തുന്ന ശൈത്യമാണ് നേരത്തെ എത്തിയിരിക്കുന്നത്. ഇത്തവണ കാഠിന്യമേറിയ ശൈത്യകാലം ആയിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. സ്‌കോട്ട്‌ലന്‍ഡിലും കുംബ്രിയയിലുമാണ് ഇത്തവണ ആദ്യം ശൈത്യമെത്തിയിരിക്കുന്നത്. ഇവിടെ താപനില 8 ഡിഗ്രിയിലേക്ക് താഴ്ന്നു. നെവിസ് മലനിരകളില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു. വെസ്റ്റ് ഹൈലാന്‍ഡ് മേഖലകളിലും മഞ്ഞ് വീഴ്ച ദൃശ്യമായി.

വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്കും ശൈത്യമെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സൈബീരിയയില്‍ ഉള്‍ക്കടലില്‍ നിന്നും തണുത്തുറച്ച കാറ്റ് യൂറോപ്പിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാറ്റും മഴയും മൂടല്‍ മഞ്ഞും ഇടകലര്‍ന്ന കാലാവസ്ഥയോടെ രാജ്യം അതിശൈത്യത്തിന്റെ പിടിയിലമരും.

ഒക്ടോബര്‍ 30 ഞായറാഴ്ചയാണ് യൂറോപ്പില്‍ വിന്റര്‍ ടൈമിന് തുടക്കം കുറിക്കുന്നത്. അന്ന് വെളുപ്പിന് ക്ലോക്കില്‍ മൂന്നുമണി രണ്ടുമണിയാക്കി (ഒരു മണിക്കൂര്‍ പുറകോട്ടാക്കി) യൂറോപ്പില്‍ വിന്റര്‍ ടൈം ആരംഭിക്കും. അതോടെ ഇന്ത്യയുമായുള്ള സമയ വ്യത്യാസം നാലര മണിക്കൂറാവും.

ഇത്തവണ ക്രിസ്മസ് കാലത്ത് കടുത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിസ്മസ് ആഘോഷത്തെപ്പോലും അത് ബാധിച്ചേക്കാം. ശൈത്യകാലത്തിന്റെ ദുരിതങ്ങള്‍ നേരിടാന്‍ അധികൃതര്‍ തയാറെടുപ്പ് തുടങ്ങിയിരുന്നു. കുട്ടികളും പ്രായമായവരും വളരെ സൂക്ഷിക്കേണ്ട സമയമാണിത്. ഗതാഗത സ്തംഭനവും അപകടങ്ങളും കൂടുന്ന കാലം കൂടിയാണ്.

ഇവിടെ താപനില 8 ഡിഗ്രിയിലേക്ക് താഴ്ന്നു. ചിലയിടങ്ങളില്‍ മഞ്ഞുവീഴാന്‍ ആരംഭിച്ചിരിക്കുന്നു. നെവിസ് മലനിരകളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്കും ശൈത്യമെത്തുമെന്ന് അധികൃതര്‍. അതേസമയം, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ശൈത്യകാലം നേരത്തേ ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷകര്‍. വെസ്റ്റ് ഹൈലാന്‍ഡ് മേഖലകളിലും മഞ്ഞ് വീഴ്ച ദൃശ്യമായി.

ഇത്തവണ ശക്തമായ ശൈത്യകാലമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ശൈത്യകാലത്തിന്റെ വരവ് ദൃശ്യമായി. കാറ്റും മഴയും മൂടല്‍ മഞ്ഞും ഇടകലര്‍ന്ന കാലാവസ്ഥയാണ് യൂറോപ്പില്‍ ഇപ്പോള്‍ പൊതുവേ അനുഭവപ്പെടുന്നത്. സൈബീരിയയില്‍ ഉള്‍ക്കടലില്‍ നിന്നും തണുത്തുറച്ച കാറ്റ് യൂറോപ്പിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങി. ഈ തണുത്ത കാറ്റ് യൂറോപ്പിലേക്ക് ശൈത്യമെത്തിക്കും. ഒക്‌റ്റോബര്‍ 30 ഞായറാഴ്ചയാണ് യൂറോപ്പില്‍ വിന്റര്‍ ടൈമിന് തുടക്കം കുറിക്കുന്നത്. അന്ന് വെളുപ്പിന് ക്ലോക്കില്‍ മൂന്നുമണി രണ്ടുമണിയാക്കി (ഒരു മണിക്കൂര്‍ പുറകോട്ടാക്കി) യൂറോപ്പില്‍ വിന്റര്‍ ടൈം ആരംഭിക്കും. ഇന്ത്യയുമായി നാലര മണിക്കൂറിന്റെ സമയ വ്യത്യാസം അനുഭവപ്പെടും.
അപകടങ്ങള്‍ വന്നതിനു ശേഷം ഖേദിക്കുന്നതിനെക്കാള്‍ നല്ലത് നേരത്തേ മുന്‍കരുതലെടുക്കുന്നതാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഈ നാട്ടിലുണ്ട്. സുരക്ഷാ നിര്‍ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ ' ഇതൊക്കെ ഞാന്‍ എത്രയോ കണ്ടതാ' എന്ന നിലപാട് വേണ്ട. മഞ്ഞുകാലത്തെ സന്തോഷത്തെ വരവേല്‍ക്കാന്‍ തയാറാവുക. ആശംസകള്‍.
 
Other News in this category

 
 




 
Close Window