Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ദൈവം ചമഞ്ഞു നടക്കുന്ന രാധേ മായ് എന്ന സ്ത്രീയെ കണ്ടപ്പോള്‍ പോലീസ് ഓഫീസര്‍ കസേര ഒഴിഞ്ഞു കൊടുത്തു
reporter
സ്വയം പ്രഖ്യാപിത ആള്‍ ദൈവം രാധേ മായ്ക്ക് ഡല്‍ഹി പൊലീസിന്റെ വിഐപി സ്വീകരണം. ഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് ആള്‍ദൈവത്തിന് ഭക്തരായ ഉദ്യോഗസ്ഥര്‍ വിഐപി പരിഗണന നല്‍കിയത്.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് ശര്‍മ കസേര ഒഴിഞ്ഞു കൊടുക്കുകയും രാധേ മായെ സ്വന്തം കസേരയില്‍ ഇരുത്തുകയും ചെയ്തു. രാധേ മായ് പൊലീസ് ഉദ്യോഗസ്ഥന്റെ കസേരയില്‍ ഇരിക്കുന്നതിന്റെയും സഞ്ജയ് ശര്‍മ ആള്‍ ദൈവത്തിന്റെ ഷാള്‍ കഴുത്തിലിട്ടു കൈ കൂപ്പി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
ആള്‍ ദൈവം അകത്തുകയറിയതുമുതല്‍ പൊലീസുകാര്‍ രാധേ രാധേ എന്ന് ആര്‍ത്തുവിളിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 28ന് നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള മഹാ അഷ്ടമിയ്ക്കിടെയാണ് സംഭവമുണ്ടായത്. രാം ലീലയിലെ ചടങ്ങിനെത്തിയ രാധയെ എസ്എച്ച്ഒ ആയ സഞ്ജയ് ശര്‍മയാണ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പൊലീസുകാര്‍ രാധയ്‌ക്കൊപ്പം പാട്ടുപാടുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവം വിവാദമായതിനേത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
 
Other News in this category

 
 




 
Close Window