|
ദുബായിലെ ഒരു ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണ മാല മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പിഴയും കടയ്ക്ക് നഷ്ടപരിഹാരവും ഉള്‍പ്പെടെ ആകെ 15,000 ദിര്‍ഹം (ഏകദേശം 3.5 ലക്ഷം രൂപ) നല്‍കാന്‍ ദുബായ് മിസ്ഡിമെനേഴ്സ് ആന്‍ഡ് വയലേഷന്‍സ് കോടതി കോടതി ഉത്തരവിട്ടു.
5,000 ദര്‍ഹം (ഏകദേശം 1.19 ലക്ഷം രൂപ) പിഴയും, മോഷ്ടിച്ച മാലയുടെ വില നികത്താന്‍ 10,000 ദര്‍ഹവും (ഏകദേശം 2.39 ലക്ഷം രൂപ) ചുമത്തിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാര്‍ച്ചിലാണ് മോഷണം നടന്നത്. യുവതി കടയില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മോഷണ വിവരമറിയുന്നത്.10,000 ദിര്‍ഹം വിലവരുന്ന ഒരു മാല ഡിസ്പ്ലേയില്‍ നിന്ന് നഷ്ടപ്പെട്ടതായി ഒരു വില്‍പ്പനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, കടയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് മുമ്പ് യുവതി രഹസ്യമായി മാല തന്റെ ഹാന്‍ഡ്ബാഗില്‍ വയ്ക്കുന്നത് ജീവനക്കാര്‍ കണ്ടു. |