Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
3 മാസത്തിനുള്ളില്‍ പീഡിപ്പിച്ച് ചിത്രം പകര്‍ത്തി; ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കൂട്ടുകാര്‍ക്കു കാഴ്ച വച്ചു
reporter
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച കാമുകനും മൂന്നു സുഹൃത്തുക്കളും അറസ്റ്റില്‍. പൂഞ്ഞാര്‍ പെരിങ്ങളം ഓഴാങ്കല്‍ എം.അനീഷ് (29), സുഹൃത്തുക്കളായ മൂന്നിലവ് കാനവരക്കല്‍ കെ.യു.അനൂപ് (25), പെരിങ്ങളം കുളത്തുങ്കല്‍ കണ്ണന്‍ (19), അനീഷിന്റെ ബന്ധുവായ ഓഴാങ്കല്‍ എസ്.അനീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഒന്നാം പ്രതിയായ എം.അനീഷുമായി 19കാരി ഫോണ്‍ വിളിയിലൂടെയാണ് ഒരുമാസം മുന്‍പു പ്രണയത്തിലായത്. യുവതിയുടെ കൂട്ടുകാരിയുമായി അനീഷ് ആദ്യം പ്രണയത്തിലായിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഫോണില്‍ നിന്നു കൂട്ടുകാരി നേരത്തേ അനീഷിനെ വിളിച്ചിരുന്നു.

പിന്നീട് ഈ നമ്പറിലേക്ക് അനീഷ് വിളിച്ച് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. കഴിഞ്ഞ 30ന് എം.അനീഷും സുഹൃത്തായ അനൂപും ചേര്‍ന്നു രാത്രിയില്‍ യുവതിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു പീഡിപ്പിച്ചു. ഈ സമയം അനൂപ് ഫോണില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി. ചിത്രങ്ങള്‍ കാണിച്ച് അനൂപും പീഡിപ്പിച്ചു.

തുടര്‍ന്നു വ്യാഴാഴ്ച രാത്രിയില്‍ അനീഷ് സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും അനൂപിനെയും കൂട്ടി യുവതിയെ രാത്രിയില്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി കാറില്‍ കൊണ്ടുപോവുകയും ഇളംകാട് എസ് വളവിനു സമീപമുള്ള പഴയ വിറകുപുരയില്‍ സംഘം ചേര്‍ന്നു പീഡിപ്പിക്കുകയും ചെയ്തു. ഇതേസമയം യുവതിയെ വീട്ടില്‍ കാണാതായതോടെ മാതാവ് അയല്‍വാസികളെ വിവരം അറിയിക്കുകയും സമീപപ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ വീടിനു സമീപത്തെ റോഡില്‍ നിന്നു നാട്ടുകാര്‍ കണ്ടെത്തി.

ഈ സമയം ഇവിടെ നിന്നു കടന്നുപോയ കാര്‍ നാട്ടുകാര്‍ കാണുകയും കാറിന്റെ നമ്പര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു.പൊലീസ് കാറിലുണ്ടായിരുന്നവരെ പിടികൂടി ചോദ്യംചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.
 
Other News in this category

 
 




 
Close Window