Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഗുര്‍മീതിന്റെ സമ്പാദ്യം പിടിക്കാന്‍ പോയ പോലീസ് പത്തിന്റെയും നൂറിന്റെയും നോട്ടുമായി മടങ്ങി
reporter
കോടികളുടെ സ്വത്തിന്റെ അധിപനായിട്ടും ദേര സച്ചയുടെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാര്യമായി പണമൊന്നും കണ്ടെത്താനായില്ല. നിസാരമായ തുകകള്‍ മാത്രമാണ് പോലീസ് കണ്ടെത്തിയത്. ഇത് മറ്റ് കമ്പനികളിലേക്ക് പണം മാറ്റിയതിനാലാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമയുടെ മറവിലും ഗുര്‍മീതും വളര്‍ത്തുമകള്‍ ഹണിപ്രീതും ചേര്‍ന്ന് ലക്ഷങ്ങള്‍ നികുതി വെട്ടിച്ചതായും കണ്ടെത്തി.
മൂന്നു ഡസനിലധികം കമ്പനികളാണ് ഗുര്‍മീതിന് സ്വന്തമായി ഉണ്ടായിരുന്നത്. പല കമ്പനികള്‍ രൂപീകരിച്ചതും അതിലെ ഡയറക്ടറും ഇയാളായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ഇമിഗ്രേഷന്‍ സര്‍വീസ്, വിനോദ വ്യവസായം എന്നിങ്ങനെ വിപുലമായ ബിസിനസുകളാണ് കമ്പനികളിലൂടെ നടന്നിരുന്നത്.

ഗുര്‍മീതും മകന്‍ ജസ്മീത് ഇന്‍സാനും ആയിരുന്നു പോഷ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ്, സാറ്റ് ഫ്രൂട്‌സ് ആന്‍ഡ് റഫര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാര്‍. ഗ്ലോറിയസ് ഇമിഗ്രഷന്‍ കണ്‍സല്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹകികാറ്റ് എന്റര്‍ടയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്ജി ടെക് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്ജി ഇലക്ട്രിക് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയാണ് മറ്റു പ്രമുഖ കമ്പനികള്‍.

സ്വന്തം കമ്പനി നിര്‍മിച്ച സിനിമകളുടെ പേരിലാണ് ഇരുവരും പണം ഈടാക്കിയത്. ഹകികാറ്റ് എന്റര്‍ടയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം കമ്പനിയാണ് ദേരാ സച്ച സൗദയ്ക്കുവേണ്ടി സിനിമകള്‍ നിര്‍മിച്ചത്. എംഎസ്ജി (ദ് മെസഞ്ചര്‍ ഓഫ് ഗോഡ്), എംഎസ്ജി 2 എന്നീ സിനിമകള്‍ സംവിധാനം ചെയ്തതിനും നായകനായി അഭിനയിച്ചതിനും ഗുര്‍മീത് ഈടാക്കിയത് 6.43 കോടി രൂപ. 2015 - 16ല്‍ ചിത്രീകരിച്ച ഈ സിനിമകള്‍ക്കായി പ്രവര്‍ത്തിച്ച ഹണിപ്രീത് ഇന്‍സാനും കൈപ്പറ്റി 60 ലക്ഷം. ലയണ്‍ ഹാര്‍ട്ട് 1, ലയണ്‍ ഹാര്‍ട്ട് 2, ജാട്ടു എന്‍ജിനീയര്‍ എന്നിവയടക്കം അഞ്ച് സിനിമകളാണ് ഹകികാറ്റ് പുറത്തിറക്കിയത്.
 
Other News in this category

 
 




 
Close Window