Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
'ഇഷ്ടത്തോടെയാണെങ്കില്‍ കുഴപ്പമില്ല; പക്ഷേ ഇഷ്ടമില്ലാതെ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം: അയാള്‍ ഇത്തരക്കാരനാണ് '
reporter
തന്നെ ആദ്യം ചതിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്ന് സരിത എസ് നായര്‍. സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നാണെന്നും നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സരിത എസ് നായര്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗ കേസ് എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് സരിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത്.
സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍നിന്ന് തന്നെയാണ്. ഫോണ്‍ റേപ്പും. കെസി വേണുഗോപാലാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. അത് നമ്മള്‍ സബ്ജക്ടാക്കലല്ല വിഷയം. ഓരോരുത്തര്‍ തമ്മിലുള്ള വൈരാഗ്യംപോലും മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ച് തീര്‍ക്കുന്ന നടപടികള്‍വരെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയെ അല്ല കുറ്റം പറയുന്നത്. തര്‍ക്കത്തിനുപോലും ഫോണ്‍ റേപ്പ് നടത്തുന്ന കൂട്ടമാണത്. കെസി വേണുഗോപാല്‍ എന്താണെന്ന് എന്റെ വിഷയമല്ല. എനിക്ക് രാഷ്ട്രീയമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. അയാളെത്ര ഉയര്‍ന്നയാളായാലും എനിക്കൊരു വിഷയമല്ല. പക്ഷെ കെസി വേണുഗോപാലിന്റെ മുന്നില്‍ ഞാനൊന്നുമല്ല. അയാളിത്തരക്കാരനാണ്. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ അടുത്തുണ്ട്. ഇഷ്ടത്തോടെയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്‌നം.
സരിത എസ് നായര്‍
 
Other News in this category

 
 




 
Close Window