Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്ത്യയുടെ അതിര്‍ത്തിയില്‍ 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഓഗസ്റ്റ് വരെ വെടിയേറ്റു വീണത് 383 പോലീസുകാര്‍
reporter
അതിര്‍ത്തിയിലെ വെടിവയ്പിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും ഒരു വര്‍ഷത്തിനിടെ മരിച്ചത് 383 പൊലീസ് ഉദ്യോഗസ്ഥരെന്ന് രഹസ്യാന്വേഷണ വിഭാഗം തലവന്‍ രാജീവ് ജെയിന്‍. പൊലീസ് സ്മൃതി ദിനത്തില്‍ സംസാരിക്കുമ്പോഴാണ്, 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഓഗസ്റ്റ് വരെ ജോലിക്കിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയത്.

ഉത്തര്‍പ്രദേശ് 76, സിആര്‍പിഎഫ് 49, ചത്തീസ്ഗഡ് 23, ബംഗാള്‍ 16, ബിഎസ്എഫ് 56, ജമ്മു കശ്മീര്‍ 42, ഡല്‍ഹിയിലും സിഐഎസ്എഫിലുമായി 13, ബിഹാര്‍, കര്‍ണാടക 12, ഐടിബിപി 11 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. ഇന്ത്യ– പാക്ക് അതിര്‍ത്തിയിലെ വെടിവയ്പ്, ജമ്മു കശ്മീര്‍ സംഘര്‍ഷം, നക്‌സല്‍ ഏറ്റുമുട്ടല്‍, മറ്റു ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയിലാണ് അധികംപേരും മരിച്ചത്.

ചൈനീസ് സേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ട 10 പൊലീസുകാര്‍ക്കും 1959ല്‍ ഇന്ത്യയ്ക്കു വേണ്ടി ജീവന്‍ വെടിഞ്ഞ 34,400 പേര്‍ക്കും ഉള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിക്കുന്നതിനാണു പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്.
 
Other News in this category

 
 




 
Close Window