Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടിയ വിദ്യാര്‍ഥിനി മരിച്ചു; കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ ഒളിവില്‍
reporter
കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ശക്തികുളങ്ങര എസ്‌ഐക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് വിവരം.
 
Other News in this category

 
 




 
Close Window