Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇറാന്‍ പ്രസിഡന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്: മന്ത്രിമാരും മരിച്ചതായി സൂചന
Text By: Team ukmalayalampathram
ഇറാനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു, കനത്ത മൂടല്‍മഞ്ഞും വെല്ലുവിളിയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അല്‍പ്പസമയം മുന്‍പാണ് തിരച്ചിലില്‍ ഹെലികോപ്ടറിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റെയ്‌സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല, അതേസമയം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആരും രക്ഷപെട്ടതായി സൂചനകളില്ലെന്നും റെഡ് ക്രസന്റ് അറിയിച്ചു.
 
Other News in this category

 
 




 
Close Window