Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 05th Jul 2024
 
 
Teens Corner
  Add your Comment comment
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന 3 മലയാളികള്‍ ഇവര്‍: എറിക് സുകുമാരന്‍, സോജന്‍ ജോസഫ്, ഫിലിപ്പ് കൊച്ചിട്ടി
Text By: Team ukmalayalampathram
ബോള്‍ട്ടണ്‍ പട്ടണത്തെ പ്രതിനിധീകരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത് തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പില്‍ കുടുംബാംഗമായ ഫിലിപ്പ് കൊച്ചിട്ടിയാണ്. 'ബോള്‍ട്ടണ്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ നിന്നും 'ഗ്രീന്‍ പാര്‍ട്ടി'യുടെ സ്ഥാനാര്‍ഥിയായാണ് ഫിലിപ്പ് കൊച്ചിട്ടി ജനവിധി തേടുന്നത്. അറുപതിനായിരത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
അതേസമയം, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മലയാളിയായ എറിക് സുകുമാരനും പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സോജന്‍ ജോസഫും ഇക്കുറി ജനവിധി തേടുന്നുണ്ട്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതാദ്യമെങ്കിലും, യു കെയിലെ പൊതു രംഗത്തും ചാരിറ്റി പാരസ്ഥിതിക പ്രവര്‍ത്തന രംഗത്തും സജീവ സാനിധ്യമാണ് ഫിലിപ്പ്. പ്രവര്‍ത്തന രംഗങ്ങളില്‍ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാന്‍ പ്രായത്നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണ് 'ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിത്വം.

ഫിലിപ്പ് കൊച്ചിട്ടി 25 വര്‍ഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടര്‍ന്നു യു കെയില്‍ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹന്‍ എന്നിവരാണ് മക്കള്‍.

ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തില്‍ ബോള്‍ട്ടന്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാന്‍ സഹായകമായിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും ഇതൊക്കെ കൊണ്ടാണ്.


ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ട് കൂടിയായ ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നല്‍കികൊണ്ടും പ്രചാരണങ്ങളില്‍ കരുത്തുമായി ബോള്‍ട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം കൂടെയുണ്ട്.


കെന്റിലെ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ മല്‍സരിക്കുന്നത്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്‌സായ സോജന്‍. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.

ലണ്ടനിലെ സൗത്ത്‌ഗേറ്റ് ആന്‍ഡ് മണ്ഡലത്തില്‍ നിന്നാണ് ടോറി ടിക്കറ്റില്‍ മറ്റൊരു മലയാളിയായ എറിക് സുകുമാരന്‍ മല്‍സരിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശിയായ ജോണി സുകുമാരന്റെയും വര്‍ക്കല സ്വദേശിനിയായ അനിറ്റ സുകുമാരന്റെയും മകനാണ്. ഭാര്യ- ലിന്‍ഡ്‌സെ.
 
Other News in this category

 
 




 
Close Window