Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 20th Sep 2024
 
 
Teens Corner
  Add your Comment comment
500 വര്‍ഷം പഴക്കമുള്ള തിരുമങ്കൈ ആള്‍വാര്‍ വെങ്കലപ്രതിമ ഇന്ത്യയിലേക്ക് തിരിച്ചയച്ച് ബ്രിട്ടന്‍
reporter

ദക്ഷിണേന്ത്യയിലെ 12 ആള്‍വാര്‍ സന്യാസിമാരില്‍ അവസാനത്തെ ആളായ തിരുമങ്കൈ ആള്‍വാളിന്റെ 500 വര്‍ഷം പഴക്കമുള്ള വെങ്കല പ്രതിമ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് കൊള്ളയടിക്കപ്പെട്ടതോ സംശയാസ്പദമായ രീതിയില്‍ ഇംഗ്ലണ്ടിലെത്തപ്പെട്ടതോ ആയ അമൂല്യമായ പുരാവസ്തുക്കള്‍ അതത് രാജ്യങ്ങള്‍ക്ക് തിരികെ നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് തിരുമങ്കൈ ആള്‍വാളിന്റെ വെങ്കല പ്രതിമ തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തുന്നത്. 1957 ല്‍ തമിഴ്‌നാട്ടില്‍ നിന്നും എടുത്ത ശില്പത്തിന്റെ ആര്‍ക്കിയോളജിക്കല്‍ ഫോട്ടോയാണ് ശില്പം തിരിച്ചറിയാന്‍ ഇടയാക്കിയത്. 1967-ല്‍ സോത്ത്‌ബൈസില്‍ നിന്നാണ് ഈ പ്രതിമ വാങ്ങിയതെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ആഷ്മോലിയന്‍ മ്യൂസിയം അറിയിച്ചു. തമിഴ്‌നാട്ടിലെ സൌന്ദരരാജപെരുമാള്‍ ക്ഷേത്രത്തില്‍ നിന്നുള്ള പ്രതിമയാണിത്. അറുപത് സെന്റീമീറ്റര്‍ ഉയരമുള്ള ശില്പം അക്കാലത്തെ തമിഴ് ശില്പകലയുടെയും ലോഹ നിര്‍മ്മാണത്തിന്റെയും ഉത്തമ ഉദാഹരണമാണ്.

ഏഴ് എട്ട് നൂറ്റാണ്ടുകളില്‍ തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തനായ കവിയായിരുന്നു തിരുമങ്കൈ ആള്‍വാര്‍. പന്ത്രണ്ട് ആള്‍വാര്‍ സന്യാസിമാരില്‍ ഏറ്റവും ഒടുവിലത്തെ ആളാണെങ്കിലും ആള്‍വാര്‍ പരമ്പരയിലെ ഏറ്റവും പ്രഗത്ഭനായ കവിയായും ഏറ്റവും പണ്ഡിതനായ ആളായും തിരുമങ്കൈ ആള്‍വാറെ കണക്കാക്കുന്നു. പെരിയ തിരുമോലിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിത. പല്ലവ രാജവംശത്തിലെ രാജാക്കന്മാരെ അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങളില്‍ പ്രകീര്‍ത്തിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുമങ്കൈ ആള്‍വാര്‍ പല്ലവ രാജാവായ നന്ദിവര്‍മ്മന്‍ രണ്ടാമന്റെ (731 CE - 796 CE) സമകാലികനായി പൊതുവെ കരുതപ്പെടുന്നു. 2019-ല്‍ പ്രതിമ തിരികെ നല്‍കുന്നത് സംബന്ധിച്ച് ആഷ്മോലിയന്‍ മ്യൂസിയം ഇന്ത്യന്‍ ഹൈക്കമ്മീഷണറും ചര്‍ച്ചകള്‍ നടത്തിയെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം പദ്ധതി നീണ്ടു പോയി. പദ്ധതിയുടെ ഭാഗമായി 1897-ല്‍ ബെനിന്‍ സിറ്റി ആക്രമിച്ച് കീഴടക്കിയപ്പോള്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ കൊള്ളയടിച്ച 100 ബെനിന്‍ വെങ്കല വിഗ്രഹങ്ങള്‍ നൈജീരിയന്‍ സര്‍ക്കാരിന് തിരികെ നല്‍കാന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല തയ്യാറായിരുന്നു.

 
Other News in this category

 
 




 
Close Window