Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 05th Jul 2024
 
 
Teens Corner
  Add your Comment comment
കാര്‍ഡിഫില്‍ ക്രിക്കറ്റ് ടീമുകള്‍ ചാരിറ്റി ഇവന്റ് നടത്തി: ന്യൂപോര്‍ട്ട് ടൈറന്റ് സിസി ചാമ്പ്യന്മാര്‍
Text By: Team ukmalayalampathram
കാര്‍ഡിഫിനടുത്തുള്ളദിനാസ് പോവിസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ് ചാരിറ്റി ഇവന്റിലേക്ക് നടത്തിയ മത്സരം ആവേശമായി. 2013ല്‍ വെയില്‍സില്‍ ആദ്യമായി തുടങ്ങിയതാണ് കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്. എഫ്‌സിസി ന്യൂപോര്‍ട്ട്, കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, ന്യൂപോര്‍ട്ട് ടൈറന്റ് സിസി, സ്വാന്‍സീ സ്പാര്‍ട്ടന്‍സ് എന്നീ നാല് ടീമുകള്‍ ആവേശകരമായ മത്സരത്തില്‍ പങ്കാളികളായി.ആവേശകരമായ കളികള്‍ക്കൊടുവില്‍ ന്യൂപോര്‍ട്ട് ടൈറന്റ് സിസിയും കാര്‍ഡിഫ് മലയാളി അസോസിയേഷനും ഫൈനലിലെത്തി. ഒടുവില്‍, ന്യൂപോര്‍ട്ട് ടൈറന്റ് സിസി വിജയികളായി പ്രഖ്യാപിച്ചു.


അവാര്‍ഡ് ദാന ചടങ്ങില്‍ ജേക്കബ് വിജയികളായ ന്യൂപോര്‍ട്ട് ടൈറന്റ് സിസിക്ക് ട്രോഫി കൈമാറി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാര്‍ഡിഫ് മലയാളി അസ്സോസിയേഷനും മൂന്നാം സ്ഥാനം കിട്ടിയ സ്വാന്‍സീ സ്പാര്‍ട്ടസിനും ്രേജക്കബ് ട്രോഫികള്‍ കൈ മാറി.കൂടാതെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായി ഒരു റാഫിള്‍ സംഘടിപ്പിച്ചു. അതില്‍ സത്യ, എമിലി, റെന്‍സ് ജോര്‍ജ് എന്നിവര്‍ വിജയികളായി. നറുക്കെടുപ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് കാര്‍ഡിഫ് കാമിയോസ് ചെയര്‍മാന്‍ സനീഷ് ചന്ദ്രന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

നിഫ്റ്റി ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് റാഫിളിലൂടെ 1,001 പൗണ്ട് വിജയകരമായി സമാഹരിച്ചു. ചാരിറ്റിയില്‍ ലഭിച്ച തുക പെനാര്‍ത്തിലെ മേരി ക്യൂറി ഹോസ്പിസിലേക്ക് സംഭാവന ചെയ്തു.കാര്‍ഡിഫ് കാമിയോസിന്റെ പ്രതിനിധി അസ്വിന്‍ അന്‍ബു, നെവിന്‍ സാനി, സനീഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സമാഹരിച്ച ഫണ്ട് ഹോസ്പിസിലേക്ക് സമര്‍പ്പിച്ചു.സ്‌പോണ്‍സര്‍മാര്‍ക്കും പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അവരുടെ പങ്കാളിത്തത്തിനും അതിന്റെ വിജയത്തിന് സംഭാവനകള്‍ നല്‍കിയതിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window