Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 02nd Jul 2024
 
 
Teens Corner
  Add your Comment comment
യുകെ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് നാളെ തുടക്കമാകും
reporter

മാഞ്ചസ്റ്റര്‍: യുകെ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുനാളിന് നാളെ വൈകുന്നേരം 3ന് തുടക്കമാകും. മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ടയും, ലദീഞ്ഞും നടക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.ജോസ് അന്ത്യാകുളം എംസിബിഎസ് കാര്‍മ്മികനാകും, തുടര്‍ന്ന് വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും, ഉല്‍പ്പന്ന ലേലവും നടക്കും. തുടര്‍ന്ന് ജൂലൈ ഒന്ന് മുതല്‍ അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30 ന് ദിവ്യബലിയും,നൊവേനയും നടക്കും.ജൂലൈ ഏഴിനാണ് പ്രധാന തിരുനാള്‍. 101 അംഗ തിരുനാള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഒന്നാം തീയതി വിശുദ്ധ കുര്‍ബാനയ്ക്ക് മാഞ്ചസ്റ്റര്‍ ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാര്‍മ്മികനാകുമ്പോള്‍, രണ്ടാം തീയതി മാഞ്ചെസ്റ്റര്‍ റീജനല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ പുളിന്താനം മുഖ്യ കാര്‍മ്മികനാകും. മൂന്നാം തീയതി ബുധനാഴ്ച ലിതെര്‍ലാന്‍ഡ് വികാരി ഫാ. ജെയിംസ് കോഴിമല മുഖ്യകാര്‍മ്മികനാകുമ്പോള്‍ നാലാം തീയതി വ്യാഴാഴ്ച സെന്റ് ആന്റണീസ് വികാരി ഫാ. ഓവന്‍ ഗല്ലഗറും, അഞ്ചാം തീയതി വെള്ളിയാഴ്ച ആഷ്ഫോര്‍ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കലും മുഖ്യകാര്‍മ്മികനാകും

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ആറാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് പരിശുദ്ധ റാസക്ക് പ്രിസ്റ്റണ്‍ കത്തീഡ്രല്‍ വികാരി ഫാ. ബാബു പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും സ്‌നേഹവിരുന്നും നടക്കും. ജൂലൈ ഏഴാം തീയതി വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് കുന്നുംപുറം കോടിയിറക്കുന്നതോടെയാവും തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കുക.

തിരുനാള്‍ ദിനം വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയവും പരിസരങ്ങളും കൊടിതോരങ്ങളാല്‍ അലങ്കരിച്ചു മോടിപിടിപ്പിക്കും.വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെയും,വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ അന്നേ ദിവസം മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. തിരുനാളിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകന്‍ ഫ്രങ്കോയും ഗായിക സോണിയയും നയിച്ച ഗാനമേള കഴിഞ്ഞ ദിവസം ഫോറം സെന്ററില്‍ പ്രൗഢഗംഭീരമായി നടന്നിരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം,കൈക്കാരന്മാരായ ട്വിങ്കിള്‍ ഈപ്പന്‍,റോസ്ബിന്‍ സെബാസ്റ്റ്യന്‍,ജോബിന്‍ ജോസഫ് എന്നിവരുടെയും,പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ തിരുനാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

 
Other News in this category

 
 




 
Close Window