Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
കിടപ്പുമുറിയില്ലാത്ത വീട്, വാടക നാലു ലക്ഷം
reporter

 സൗകര്യങ്ങളോടുകൂടിയ ഒരു വീട്, അതും കുറഞ്ഞ വാടകയ്ക്ക് ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു സ്വപ്നം മാത്രമാണ്. പ്രത്യേകിച്ചും ബെംഗളൂരു പോലുള്ള നഗരങ്ങളില്‍. എന്നാല്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല വിദേശത്തും അങ്ങനെയൊക്കെ തന്നെയാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വലിയ നേടുകയുണ്ടായി. മാന്‍ഹട്ടനിലെ സോഹോയിലുള്ള ണ് ഈ അപ്പാര്‍ട്ട്‌മെന്റ്. ഒമര്‍ ലബോക്ക് എന്ന അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കാഴ്ചയില്‍ വളരെ ആകര്‍ഷണീയമാണ് ഇദ്ദേഹം പങ്കുവെച്ച വീഡിയോയിലെ കുഞ്ഞന്‍ അപ്പാര്‍ട്ട്‌മെന്റില്‍, പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നതാണ് ഇതിന്റെ പ്രത്യേകത. 'കിടക്കാന്‍ കിടപ്പുമുറി ഇല്ലാത്ത വീട്' എന്ന് വിശേഷണത്തോടെയാണ് ഈ കുഞ്ഞന്‍ വീട് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പരിചയപ്പെടുത്തിയതെങ്കിലും കിടക്കാന്‍ അതിനുള്ളില്‍ ധാരാളം സ്ഥലം കണ്ടെത്തിയിരിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍.

രണ്ടു നിലകളിലായി പണിതിരിക്കുന്ന ഒരു കൊച്ചു വീടാണ് ഇത്. ഓരോ നിലയിലും ഓരോ മുറികള്‍ മാത്രമാണ് ഉള്ളത്. താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് കയറാനുള്ളതാകട്ടെ ഒരു ഇടുങ്ങിയ കോവിണിപ്പടിയും. കോവിണിപ്പടി കയറി മുകളില്‍ എത്തിയാല്‍ അടുക്കള. അടുക്കളയോട് ചേര്‍ന്ന് ഒരു ചെറിയ ബാത്ത് റൂം സജ്ജീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിലുള്ള മുറി ലീവിങ് റൂമാണ് എന്നാണ് വീഡിയോയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇനിയാണ് ഈ വീടിനുള്ളില്‍ മറ്റൊരു കൗതുകം. അടുക്കളയില്‍ നിന്ന് വീണ്ടും ചെറിയൊരു കോവണി പടി മുകളിലേക്ക് കാണാം. ഇത് കയറി മുകളില്‍ എത്തിയാല്‍ ചെറിയൊരു തട്ടാണ്. ഇവിടെ ആളുകള്‍ക്ക് ഇരിക്കാനും കിടക്കാനും മാത്രമേ സാധിക്കുകയുള്ളൂ കാരണം അത്ര മാത്രമേ ഇതിന് ഉയരമുള്ളൂ. ഈ കുഞ്ഞന്‍ വീട്ടില്‍ ആകെ കിടക്കാനുള്ള ഒരു സ്ഥലമായി ഒമര്‍ ലബോക്ക് കാണിക്കുന്നത് ഈ തട്ടാണ്. എന്നാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ താഴത്തെ ലീവിങ് റൂം മുതല്‍ വേണ്ടി വന്നാല്‍ അടുക്കളയില്‍ വരെ കിടക്കുന്നതിന് കുഴപ്പമില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. ഇത്രയും ചെറിയ വീടിന്റെ വാടക 4,695 ഡോളറാണ്. അതായത് ഏകദേശം 4 ലക്ഷം രൂപ.

 
Other News in this category

 
 




 
Close Window