Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 07th Jul 2024
 
 
Teens Corner
  Add your Comment comment
ഡ്യൂട്ടി സമയത്ത് റീല്‍സ് ഷൂട്ട് ചെയ്ത സര്‍ക്കാര്‍ ഓഫീസ് ജോലിക്കാരുടെ വീഡിയോ വൈറലായി: പിന്നീട് ജോലിക്കാര്‍ പുലിവാലു പിടിച്ചു
Text By: Team ukmalayalampathram
റീല്‍സ് ചിത്രീകരിച്ച് പണി വാങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വച്ച് ചിത്രീകരിച്ച റീല്‍സാണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ പാരയായിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നഗരസഭാ സെക്രട്ടറി.

'ദേവദൂതന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'പൂവേ പൂവേ പാലപ്പൂവേ..' എന്ന ഗാനമാണ് ഇവര്‍ റീല്‍സ് ചിത്രീകരിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ;'താഴ്വാരങ്ങള്‍ പാടുമ്പോള്‍ താമരവട്ടം തളരുമ്പോള്‍..' എന്ന് തുടങ്ങുന്ന ഭാഗമാണ് ഇവര്‍ റീല്‍സ് ചിത്രീകരിക്കാന്‍ ഉപയോഗിച്ചത്.
 
Other News in this category

 
 




 
Close Window