Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
അറുപതോളം പുതിയ താരങ്ങള്‍; ജോജുവിന്റെ 'പണി' ഒരുങ്ങി കഴിഞ്ഞു
reporter

ഹിറ്റ് സിനിമകളുടെ തേരോട്ടം തുടരുന്ന മലയാള സിനിമയുടെ ഈ സുവര്‍ണ്ണ കാലത്തിലേക്ക് തന്റെ പങ്ക് കൂടി ചേര്‍ത്ത് വെക്കാന്‍ ഒരുങ്ങുകയാണ് ജോജുവിന്റെ 'പണി' സിനിമ. മികച്ച കഥാപാത്ര സൃഷ്ടികള്‍ തന്ന ജോജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പണി'യുടെ വിശേഷം ആദ്യം മുതല്‍ തന്നെ ശ്രദ്ധ നേടുകയായിരുന്നു. വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട അറുപതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളിളെ മൂന്ന് മാസത്തോളം ട്രെയിനിങ് നല്‍കിയാണ് ചിത്രത്തില്‍ അണിനിരത്തിയിരിക്കുന്നത്. എല്ലാവിധ ഒരുക്കങ്ങളോടും കൂടി എത്തുന്ന സിനിമ അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതും.

അതേ സമയം 'പണി'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യത നേടിയ പോസ്റ്റര്‍

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി ഉടന്‍ തിയറ്ററുകളില്‍ എത്താന്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ജോജു ജോര്‍ജ്, അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ ആണ് പോസ്റ്ററില്‍ ഉള്ളത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ ആദ്യം മുതലേ ഏറെ ശ്രദ്ധ നേടിയിരുന്നു പണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചിരുന്നു.

ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവില്‍ തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, എന്നിവര്‍ക്കൊപ്പം വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. അതേ സമയം, കാര്‍ത്തിക് സുബ്ബരാജ് - സൂര്യ കോമ്പോ, കമല്‍ഹാസന്‍ എന്നിവര്‍ക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപ്‌ന്റെ ബോളിവുഡ് ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് കൂടി കടക്കുകയാണ് ജോജു.ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് പണി നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോര്‍ജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്..

 
Other News in this category

 
 




 
Close Window