Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 02nd Jul 2024
 
 
Teens Corner
  Add your Comment comment
കാലാവസ്ഥ വ്യതിയാനം മൂലം ലിങ്കണിന്റെ പ്രതിമ ഉരുകിയതായി റിപ്പോര്‍ട്ട്
reporter

കേരളത്തില്‍ കാലവര്‍ഷം കനത്തെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോഴും വേനല്‍ച്ചൂടില്‍ ഉരുകുകയാണ്. പലയിടങ്ങളിലും സകലകാല റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ് ഈ വര്‍ഷത്തെ വേനല്‍ച്ചൂട്. അമേരിക്കയുടെ പല ഭാഗങ്ങളിലും താപനില ശരാശരിയെക്കാള്‍ ഉയര്‍ന്ന് ഉഷ്ണ തരംഗം അനുഭവപ്പെട്ട് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉയര്‍ന്ന താപനിലയുടെ ഫലമായി മുന്‍ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ആറടി ഉയരമുള്ള മെഴുക് പ്രതിമ വാരാന്ത്യത്തില്‍ ഉരുകിയതായാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതോടെയാണ് ലിങ്കണ്‍ പ്രതിമ ഭാഗികമായി ഉരുകി ഉടഞ്ഞത്. പ്രതിമയുടെ തലയും വലത് കാലും പൂര്‍ണ്ണമായും ഉരുകി നശിച്ച അവസ്ഥയിലാണ്.

ആര്‍ട്ടിസ്റ്റ് സാന്‍ഡി വില്യംസ് നാലാമന്‍ തന്റെ '40 ഏക്കേഴ്‌സ് ആര്‍ക്കൈവ്: ദി വാക്‌സ് മോനുമെന്റ്' സീരീസിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. 'ഒന്നും ശാശ്വതമല്ല' എന്നതിന്റെ പ്രതീകമായി നിര്‍മ്മിച്ച പ്രതിമ എന്നെങ്കിലും ഒരിക്കല്‍ ഉരുകാന്‍ കലാകാരന്‍ ഉദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത സൂചിപ്പിക്കുന്നതിനായി പ്രതിമ ഉരുകിയതിനെ ആളുകള്‍ വിശേഷിപ്പിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റ് സാന്‍ഡി വില്യംസ് മുമ്പ് കോണ്‍ഫെഡറേറ്റ് ജനറല്‍മാരായ റോബര്‍ട്ട് ഇ. ലീ, ജെ.ഇ.ബി, സ്റ്റുവര്‍ട്ടും സ്റ്റോണ്‍വാള്‍ ജാക്‌സണ്‍, പ്രസിഡന്റ് തോമസ് ജെഫേഴ്‌സണ്‍ തുടങ്ങിയ പൊതുവ്യക്തികളുടെ പ്രതിമകള്‍ നിര്‍മ്മിച്ചിരുന്നു. ഈ മെഴുകു പ്രതിമകളില്‍ പലതിലും മെഴുകുതിരി തിരികള്‍ ഉള്‍പ്പെടുന്നവയാണ്, അവ കത്തിച്ചുകൊണ്ട് ശില്‍പങ്ങളുമായി ഇടപഴകാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമുണ്ട്. 'തൊട്ടുകൂടാന്‍ പറ്റാത്തതായും ശാശ്വതമായതുമായി ഒന്നും ഈ ലോകത്തില്‍ ഇല്ല' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രതിമകള്‍ ഒക്കെയും നിര്‍മ്മിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window