Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
സംസ്ഥാന ട്രഷറിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 3000 കോടി രൂപ
reporter

സംസ്ഥാനത്തെ ട്രഷറികളിലെ നിര്‍ജ്ജീവ അക്കൗണ്ടുകളില്‍ 3000 കോടിയോളം രൂപ. ഈ പണം തട്ടാന്‍ ചില ട്രഷറി ജീവനക്കാര്‍ ശ്രമം തുടങ്ങിയതായി വിവരം കിട്ടിയതോടെ സര്‍ക്കാര്‍ ഇടപെടാന്‍ ഒരുങ്ങുകയാണ്. ഈ പണം റവന്യൂ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി. ആകെ മൂന്ന് ലക്ഷത്തോളം അക്കൗണ്ടുകള്‍ക്ക് നാഥനില്ലാതായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിലധികം കാലമായി ഈ അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടക്കുന്നില്ല.

ഇവയെയാണ് നിര്‍ജീവ അക്കൗണ്ടുകളാണ് പരിഗണിക്കുക. ഈ പണം സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ നിയമവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുകയാണിപ്പോള്‍. നിര്‍ജ്ജീവ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അവ്യക്തത നിലനിന്നിരുന്നു. ഇതില്‍ സര്‍ക്കാര്‍ നിയമവകുപ്പിന്റെ ഉപദേശം തേടുകയായിരുന്നു. മൂന്ന് വര്‍ഷം അക്കൗണ്ട് നിര്‍ജ്ജീവമായി കിടന്നാല്‍ പണം റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുമെന്ന് നിയമവകുപ്പ് അറിയിച്ചു.

 
Other News in this category

 
 




 
Close Window