Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
കെട്ടിടത്തിന് മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സ്
reporter

ന്യൂഡല്‍ഹി: ജീവന്‍ പണയപ്പെടുത്തി ബഹുനില കെട്ടിടത്തില്‍ താഴേക്ക് തൂങ്ങിക്കിടന്നു റീല്‍സെടുത്ത യുവതിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പുനെയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുനെ സ്വദേശികളായ മിഹിര്‍ ഗാന്ധി (27), മീനാക്ഷി സലുന്‍ഖെ (23) എന്നിവരെ ഭാരതി വിദ്യാപീഠ് പൊലീസാണ് പിടികൂടിയത്. വീഡിയോ ചിത്രീകരിച്ച രണ്ട് പേര്‍ ഒളിവിലാണ്. നാല് പേര്‍ക്കെതിരെയാണ് കേസ്.

പുനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസില്‍ കയറിയായിരുന്നു സാഹസിക റീല്‍സ് ചിത്രീകരണം. ടെറസില്‍ നിന്ന് യുവാവിന്റെ ഒറ്റകൈയില്‍ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീല്‍സ് ചിത്രീകരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കെട്ടിടത്തിന് താഴെ തിരക്കുള്ള റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാം. വിഡിയോ വൈറലായതോടെ യുവതിക്കും യുവാവിനുമെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

 
Other News in this category

 
 




 
Close Window