Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
Teens Corner
  Add your Comment comment
ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാനം ഇതാണ്, യാത്രാസമയം രണ്ടുമിനിറ്റ്
reporter

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഫലമായി, ഒരു നൂറ്റാണ്ട് മുമ്പ് ആളുകള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ നടക്കുന്നുണ്ട്. ഉദാഹരണത്തിന്, ആകാശത്ത് പറക്കുക എന്നത് ഒരു ഭാവനയായിരുന്നു, എന്നാല്‍ ഇന്ന് അത് വലിയ കാര്യമല്ല. ആളുകള്‍ റിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചിരുന്ന ദൂരം പോലും താണ്ടാന്‍ ഇന്ന് വിമാനത്തില്‍ കയറുന്നുണ്ട്. അത്ഭുതപ്പെടേണ്ട സംഗതി സത്യമാണ്, ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാനത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

വെറും 2.7 കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിക്കുന്ന ഈ വിമാനം സ്‌കോട്ടിഷ് ദ്വീപുകളായ വെസ്ട്രേയ്ക്കും പാപ്പാ വെസ്ട്രേയ്ക്കും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. ഇനി ഇതിന്റെ യാത്രാ സമയം അറിയണ്ടേ? വെറും ഒരു മിനിറ്റ്. ചില അപൂര്‍വ സാഹചര്യങ്ങളില്‍ രണ്ടു മിനിറ്റ് വരെയാകാം. ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയം പറക്കുന്ന വാണിജ്യ വിമാനത്തിനുള്ള ലോക റെക്കോര്‍ഡ് ബ്രിട്ടന്‍-നോര്‍മന്‍ ഐലന്‍ഡര്‍ എന്ന വിമാനത്തിന്റെ പേരിലാണ്. ഈ വിമാനം ഒരു വാണിജ്യ വിമാനമാണ്, അത് ആകാശത്തിലേക്ക് പറന്നുയര്‍ന്ന് രണ്ട് മിനിറ്റിനുള്ളില്‍ യാത്ര അവസാനിക്കുകയും ചെയ്യുന്നു.



നമ്മളില്‍ ഭൂരിഭാഗവും കാറിലോ ബസിലോ കാല്‍നടയായോ ആണ് 1.7 മൈല്‍, അതായത് 2.7 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നത്. എന്നാല്‍, വടക്കന്‍ സ്‌കോട്ട്ലന്‍ഡിലെ ദ്വീപുകളില്‍ താമസിക്കുന്നവര്‍ ഈ ദൂരം എയറോപ്ലെയിന്‍ വഴിയാണ് സഞ്ചരിക്കുന്നത്.ബ്രിട്ടന്‍-നോര്‍മന്‍ ഐലന്‍ഡര്‍, എട്ട് സീറ്റുകള്‍ മാത്രമുള്ള ഒരു ചെറിയ വിമാനമാണ്. ഒരു പൈലറ്റ് മാത്രമാണ് യാത്രക്കാരെ കൊണ്ട് പോകാനുള്ളത്. ഓര്‍ക്ക്‌നി ദ്വീപുകള്‍ക്കും (Orkney Islands) വെസ്ട്രേയ്ക്കും (Westray) ഇടയിലുള്ള യാത്രയ്ക്ക് ഈ ഫ്‌ലൈറ്റ് സാധാരണയായി 90 സെക്കന്‍ഡ് എടുക്കും, എന്നാല്‍, കാലാവസ്ഥ അനുകൂലമല്ലെങ്കില്‍, 2 അല്ലെങ്കില്‍ 3 മിനിറ്റ് എടുത്തേക്കാം.

ഓര്‍ക്ക്നി ദ്വീപുകളില്‍ നിന്നുള്ള ബോട്ടുകള്‍ വഴിയും ഇവിടേയ്ക്ക് യാത്ര സാധ്യമാണ്, എന്നാല്‍, ജലനിരപ്പ് ഉയരുമ്പോള്‍ ഇത് എല്ലായ്‌പ്പോഴും സാധ്യമല്ല. അത്തരം സാഹചര്യത്തില്‍ ആളുകള്‍ ഈ ചെറിയ യാത്രയ്ക്ക് ആശ്രയിക്കുന്നത് വിമാനത്തെയാണ്. 1967 -ലാണ് ഈ വിമാന സര്‍വീസ് ആരംഭിച്ചത്. ഇന്നും അത് മുടക്കമില്ലാതെ തുടരുന്നു. ഇതിനായി 2000 മുതല്‍ 4,700 രൂപ വരെ വിലയുള്ള സബ്സിഡി ടിക്കറ്റുകളും ലഭ്യമാണ്.

 
Other News in this category

 
 




 
Close Window