Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
20 വര്‍ഷമായി സെമിത്തേരിയില്‍ കഴിയുന്ന നീലമ്മ
reporter

സ്ത്രീകളെ കാണുമ്പോള്‍ അമ്പരന്ന് പോകുന്ന പല ജോലികളും ഇന്നും നമ്മുടെ നാട്ടിലുണ്ട്. അയ്യോ, ഒരു സ്ത്രീ എങ്ങനെ ഈ ജോലി ചെയ്യും എന്നതാണ് പലരുടേയും അതിശയം. അതുപോലെ ഒരു ജോലിയാണ് സെമിത്തേരിയിലെ ജോലി. ഒരിക്കലും സ്ത്രീകള്‍ക്കത് പറ്റില്ല എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ആ ധാരണകളെ പൊളിച്ചുകൊണ്ട് ആ ജോലി ചെയ്യുന്നവരുമുണ്ട്. അതിലൊരാളാണ് മൈസൂരില്‍ നിന്നുള്ള നീലമ്മ. മൈസൂരിലെ വിദ്യാരണ്യപുരം ലിങ്കായത്ത് സെമിത്തേരിയിലാണ് കഴിഞ്ഞ 20 വര്‍ഷമായി നീലമ്മ ജോലി ചെയ്യുന്നതും കഴിയുന്നതും. സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരില്ല എന്നൊരു ധാരണയുള്ളതുകൊണ്ട് തന്നെ നീലമ്മ പലര്‍ക്കും അമ്പരപ്പാണ്. ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് നീലമ്മ ഭര്‍ത്താവിനെ അടക്കിയ ആ സെമിത്തേരിയില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുന്നത്.

സാധാരണയായി പുരുഷന്മാര്‍ ചെയ്യുന്ന ജോലികളായ ശവക്കുഴി കുഴിക്കുക, മരണാനന്തരചടങ്ങുകളില്‍ എത്തുന്നവരെ സഹായിക്കുക തുടങ്ങിയ എല്ലാ ജോലിയും അവിടെ നീലമ്മ തന്നെയാണ് ചെയ്യുന്നത്. പ്രദേശത്തെ എല്ലാവര്‍ക്കും നീലമ്മയെ വലിയ ബഹുമാനവും സ്‌നേഹവുമാണ്. മൃതദേഹം അടക്കാനെത്തുന്ന ആരോടും അവര്‍ ഒരു പ്രത്യേകം തുക പറഞ്ഞ് വാങ്ങാറില്ല. പകരം എന്താണോ കൊടുക്കുന്നത് അത് വാങ്ങുകയാണ് ചെയ്യുന്നത് എന്നും ന്യൂസ് കര്‍ണാടക എഴുതുന്നു. 5 ഏക്കര്‍ വരുന്ന സെമിത്തേരി നോക്കി നടത്താന്‍ മകനും നീലമ്മയെ സഹായിക്കുന്നു. 2005 -ല്‍ തനിക്ക് ഒരു കുഴി കുഴിക്കുന്നതിന് 200 രൂപയാണ് കിട്ടിക്കൊണ്ടിരുന്നത്. ഇന്ന് 1000 രൂപ തരുന്നുണ്ട് എന്ന് നീലമ്മ പറയുന്നു. നാട്ടിലുള്ളവര്‍ക്കെല്ലാം നീലമ്മയെ വലിയ ബഹുമാനമാണ്. അമ്മയ്ക്ക് കിട്ടുന്ന സ്ഥാനത്തിലും ആദരവിലുമെല്ലാം വലിയ അഭിമാനം തോന്നുന്നു എന്ന് നീലമ്മയുടെ മകന്‍ ബസവരാജേന്ദ്ര പ്രസാദും പറയുന്നു.

 
Other News in this category

 
 




 
Close Window