Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
Teens Corner
  Add your Comment comment
330 രൂപയ്ക്ക് വാങ്ങിയ പൂപ്പാത്രത്തിന്റെ പ്രത്യേകത കേട്ട് ഞെട്ടി യുവതി
reporter

സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ കിട്ടുന്ന കടകളാണ് ത്രിഫ്റ്റ് സ്റ്റോറുകള്‍. അങ്ങനെ ക്ലിന്റണിലുള്ള ഒരു ത്രിഫ്റ്റ് സ്റ്റോറില്‍ നിന്നും അന്ന ലീ ഡോസിയര്‍ എന്ന യുവതി ഒരു പാത്രം വാങ്ങി. 330 രൂപ കൊടുത്താണ് അന്ന ഈ പാത്രം വാങ്ങിയത്. എന്നാല്‍, പിന്നീട് ഇതിന്റെ പ്രത്യേകത മനസിലാക്കിയ അന്ന ശരിക്കും ഞെട്ടിപ്പോയി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മെക്‌സിക്കോയിലേക്ക് നടത്തിയ ഒരു യാത്രയിലാണ് ആ പാത്രത്തിന്റെ പ്രത്യേകത തിരിച്ചറിയാന്‍ അന്നയ്ക്ക് കഴിഞ്ഞത്. വളരെ വളരെ പുരാതനമായ ഒരു മായന്‍ കലാസൃഷ്ടിയായിരുന്നു അന്ന് അന്ന വെറും 330 രൂപ കൊടുത്ത് വാങ്ങിയ ആ പൂപ്പാത്രം. അന്ന പറയുന്നത്, ക്ലിന്റണിലെ 2A ത്രിഫ്റ്റ് സ്റ്റോറിന്റെ ക്ലിയറന്‍സ് റാക്കില്‍ വച്ചാണ് ആ മനോഹരമായ പാത്രം താന്‍ കണ്ടത് എന്നാണ്. അങ്ങനെ പാത്രം കണ്ടിഷ്ടപ്പെട്ട അന്ന അത് വാങ്ങുകയും ചെയ്തു.

അത് കാണാന്‍ വളരെ പഴയതായിരുന്നു. എന്നാല്‍, കൂടിവന്നാല്‍ ഒരു 20 -30 വര്‍ഷം പഴക്കം മാത്രമേ കാണൂ എന്നാണ് അന്ന കരുതിയത്. അങ്ങനെ അവളത് വാങ്ങി വീട്ടില്‍ക്കൊണ്ടു വയ്ക്കുകയും ചെയ്തു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മെക്‌സിക്കോയിലേക്ക് നടത്തിയ യാത്രയില്‍ ആന്ത്രപ്പോളജി മ്യൂസിയം സന്ദര്‍ശിക്കുകയായിരുന്നു അവള്‍. അപ്പോഴാണ് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പാത്രങ്ങള്‍ക്ക് താനന്ന് വാങ്ങിയ പാത്രങ്ങളോട് സാമ്യം തോന്നിയത്. സംശയം തോന്നിയ അന്ന മ്യൂസിയം അധികാരികളോട് വിവരം പറഞ്ഞു. അവരാണ് അന്നയോട് എംബസിയുമായി ബന്ധപ്പെടാന്‍ പറഞ്ഞത്. ഫോട്ടോഗ്രാഫുകളുടെയും പാത്രത്തിന്റെ അളവുകളുടെയും അടിസ്ഥാനത്തില്‍, എ.ഡി. 200-800 കാലത്തെ മായന്‍ പുരാവസ്തുവാണ് അന്നയുടെ കയ്യിലിരിക്കുന്നത് എന്ന് എംബസി അധികാരികള്‍ തിരിച്ചറിഞ്ഞു. അതോടെ അത് അതിന്റെ യഥാര്‍ത്ഥ സ്ഥലത്തേക്ക് തിരികെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു അന്ന. യുഎസ്സിലെ മെക്‌സിക്കന്‍ അംബാസഡര്‍ക്ക് അവളത് നല്‍കി. മ്യൂസിയം അത് പ്രദര്‍ശിപ്പിക്കും എന്നാണ് പറയുന്നത്. മെക്‌സിക്കോയിലെ തദ്ദേശീയ കമ്മ്യൂണിറ്റികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്ന പറയുന്നത് അത് എത്തേണ്ടിടത്ത് തന്നെ എത്തിച്ചതില്‍ സന്തോഷമുണ്ട് എന്നാണ്.

 
Other News in this category

 
 




 
Close Window