Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
Teens Corner
  Add your Comment comment
ശ്രീനാഥ് ഭാസി ചിത്രം; 'സിബില്‍ സ്‌കോര്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
reporter

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ എം രചന - സംവിധാനം നിര്‍വഹിക്കുന്ന പുതിയ സിനിമ 'സിബില്‍ സ്‌കോര്‍'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിവേക് ശ്രീകണ്ഠയ്യാ

ആണ് ചിത്രം നിര്‍മിക്കുന്നത്. കന്നടയിലെ പ്രമുഖ പ്രൊഡക്ഷന്‍സ് കമ്പനിയായ മോഷന്‍സ് ഫാക്ടറി ഗ്രൂപ്പും ലെമണ്‍ പ്രോഡക്ഷന്‍സും ചേര്‍ന്ന് മലയാളത്തില്‍ ഒരുക്കുന്ന സിനിമ തികഞ്ഞ ഒരു സറ്റയര്‍ ആയിരിക്കുമെന്നാണ് സൂചന.

ഡോട്ടര്‍ ഓഫ് പര്‍വതമ്മ, ഷുഗര്‍ലെസ് (രചന - സംവിധാനം), വീരം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശശിധര കെ എം. നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ വിവേക് , ശ്രീകണ്ഠയ്യാ തനുജ, വീരം, ക്ഷേത്രപതി എന്നീ സിനിമകളുടെ കോ പ്രൊഡ്യൂസര്‍ കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുറമെ സോഹന്‍ സീനുലാല്‍, ദീപക് പ്രിന്‍സ് എന്നിവരും പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നട താരങ്ങളും അണിനിരക്കുന്നു.

സംവിധായകനും നിര്‍മ്മാതാവും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പടെ കന്നടയില്‍ നിന്നുള്ള പ്രൊഡക്ഷന്‍സില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഹിറ്റ് സിനിമയായ 'മഞ്ഞുമ്മല്‍ ബോയ്‌സിന്' ശേഷം ശ്രീനാഥ് ഭാസി എത്തുന്ന 'സിബില്‍ സ്‌കോര്‍'ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് പ്രദീപ് നായര്‍ ആണ്. മ്യൂസിക് പി സ് ജയ്ഹരി. എഡിറ്റര്‍ - സോബിന്‍ കെ സോമന്‍. ആര്‍ട്ട് - ത്യാഗു തവനൂര്‍. കോ ഡയറക്ടര്‍ - സംജി എം ആന്റണി. ഡയലോഗ്‌സ് - അര്‍ജുന്‍ ടി സത്യന്‍. കോ പ്രൊഡ്യൂസര്‍ - ദീപു കരുണാകരന്‍ / ലെമണ്‍ പ്രൊഡക്ഷന്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഷാജി ഫ്രാന്‍സിസ്. പ്രൊജക്റ്റ് ഡിസൈന്‍ - എസ് മുരുഗന്‍. ചീഫ് അസോസിയേറ്റ് - ശ്രീരാജ് രാജശേഖരന്‍. ക്രീയേറ്റീവ് ഹെഡ് - ശരത് വിനായക്. മേക്കപ്പ് - പ്രദീപ് വിതുര. കോസ്റ്റിയും - ബുസി ബേബി ജോണ്‍. ഡിസൈന്‍ - മാ മി ജോ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സെന്തില്‍ കുമാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ - കുര്യന്‍ ജോസഫ്. ബാനര്‍ - ഇ എഫ് ജി. സ്റ്റില്‍സ് - ജയപ്രകാശ് പയ്യന്നൂര്‍. മാര്‍ക്കറ്റിംഗ്ഒബ്‌സ്‌ക്യൂറ.

 
Other News in this category

 
 




 
Close Window