Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 06th Oct 2024
 
 
Teens Corner
  Add your Comment comment
മോന നടത്തിയത് വന്‍ തട്ടിപ്പ്. വ്യാജ ബില്ലുകളും രേഖകളും നല്‍കി സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി. 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
Text By: Team ukmalayalampathram
മോന നടത്തിയത് വന്‍ തട്ടിപ്പ്. വ്യാജ ബില്ലുകളും രേഖകളും നല്‍കി സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി. 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.



വ്യാജ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയതായി അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടര്‍ കുറ്റ സമ്മതം നടത്തി. ചിക്കാഗോയില്‍ നിന്നുള്ള 51-കാരി മോനാ ഘോഷ് ആണ് തട്ടിപ്പ് നടത്തിയത്. യുഎസിലെ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനമായ മെഡികെയ്ഡിനും മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി നിലവിലില്ലാത്തതും നല്‍കാത്തതുമായ സേവനങ്ങളുടെയും മറ്റുമായി വ്യാജ ബില്ലുകളും രേഖകളും നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഘോഷിനെതിരെ രണ്ട് കേസുകളിലാണ് നിലനില്‍ക്കുന്നത്. ഇതില്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അവര്‍ അനുഭവിക്കേണ്ടിവരും. പ്രോഗ്രസീവ് വിമന്‍സ് ഹെല്‍ത്ത്കെയറിന്റെ ഉടമയും നടത്തിപ്പുകാരിയുമായ മോനാ ഘോഷ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സേവനങ്ങളില്‍ വിദഗ്ധയാണ്. മെഡികെയ്ഡ്, ട്രികെയര്‍ തുടങ്ങിയ നിരവധി ഇന്‍ഷുറര്‍മാര്‍ക്ക് നല്‍കാത്ത സേവനങ്ങളുടെ പേരില്‍ വ്യാജ ക്ലെയിമുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മോനാ ഘോഷും അവരുടെ ജീവനക്കാരും സമ്മതിച്ചു.
പരസ്യം ചെയ്യല്‍

പ്രതി വ്യാജ ബില്ലുകള്‍ ഉപയോഗിച്ചാണ് ക്ലെയിമിന് അപേക്ഷിച്ചതെന്നും യുഎസ് അറ്റോര്‍ണി ഓഫീസ് പറഞ്ഞു. സംഭവത്തില്‍ ജൂണ്‍ 27നാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. കേസില്‍ ഒക്ടോബര്‍ 22 ന് കോടതി ശിക്ഷ വിധിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. വ്യാജ ക്ലെയിമുകളില്‍ പ്രതി, 2.4 മില്യണ്‍ യുഎസ് ഡോളറെങ്കിലും (ഏകദേശം 20.03 കോടി രൂപ) നഷ്ട പരിഹാരം നല്‍കേണ്ടി വരുമെന്നും യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തുക യുഎസ് കോടതി നിശ്ചയിക്കും.

അതേസമയം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പുകളുടെ പേരില്‍ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വ്യാജ രേഖകളിലൂടെ 796,000 യുഎസ് ഡോളര്‍ (ഏകദേശം 6.64 കോടി രൂപ) പ്രതി തട്ടിയെടുത്തതായും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വ്യാജ രേഖകള്‍ നല്‍കി ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തട്ടിയെടുത്തതിന് 13 കേസുകളാണ് മോനയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഓരോന്നിനും പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 
Other News in this category

 
 




 
Close Window