കേരളം 78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ജമ്മു കശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേക്ക് കടന്നത്. ഡെക്കാന്‍ അരീനയില്‍ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്.
73-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിനായി ഗോള്‍ നേടിയത്. 7 ഗോളുകളുമായി ടൂര്‍ണമെന്റില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നസീബ്. ഇത് 31-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി സെമിഫൈനലില്‍ കടക്കുന്നത്. ഈ മാസം 29ന് നടക്കുന്ന സെമി മത്സരത്തില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. |