Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു, മകന്‍ കസ്റ്റഡിയില്‍
reporter

ആലപ്പുഴ: മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചതായി സൂചന. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടതാണെന്ന് വിജയന്‍ സമ്മതിച്ചു. ഇന്ന് രാവിലെയാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലര്‍ച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇവര്‍ക്ക് അഞ്ച് മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയന്‍. ഇയാള്‍ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.

 
Other News in this category

 
 




 
Close Window