Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7588 INR  1 EURO=110.2779 INR
ukmalayalampathram.com
Thu 16th Apr 2026
 
 
Teens Corner
  Add your Comment comment
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി; ഏഴുവര്‍ഷത്തോളം നീണ്ട വിചാരണ
Text By: UK Malayalam Pathram
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന്‌ശേഷമായിരിക്കും വിചാരണക്കോടതി കേസ് വിധി പറയാന്‍ മാറ്റുക. ഏഴുവര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ ഒടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും.
നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.
2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്.
 
Other News in this category

 
 




 
Close Window