ലണ്ടന്‍: രണ്ടു വര്‍ഷം മുന്‍പ് ബെംഗളൂരുവില്‍നിന്ന് ബ്രിട്ടനിലെത്തിയ സജി ചാക്കോ (52) ബ്രാഡ്ഫോര്‍ഡില്‍ അന്തരിച്ചു. ലീഡ്സിലെ എല്‍ജിഐ ഹോസ്പിറ്റലില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബ്രാഡ്ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യ ജൂലി ബ്രാഡ്ഫോര്‍ഡ് ബിആര്‍ഐ ഹോസ്പിറ്റലില്‍ നഴ്സാണ്. ഇവര്‍ക്ക് പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. സംസ്കാരം പിന്നീട്.