ലണ്ടന്‍: പ്രായധിക്യം മൂലം കിടപ്പിലായ 84 കാരി കാര്‍ ഇന്‍ഷുറന്‍സ് പുതുക്കാത്തതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയയാവുകയും കുറ്റക്കാരിയെന്ന് കോടതി വിധിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. സ്വന്തം കിടപ്പുമുറിയില്‍ നിന്നും പരസഹായമില്ലാതെ പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. തുടര്‍ച്ചയായ ആശുപത്രി പ്രവേശനങ്ങളും വീട്ടില്‍ കെയര്‍ സന്ദര്‍ശനങ്ങളും കാരണം ഡ്രൈവിംഗ് ലൈസന്‍സ് തിരികെ നല്‍കിയിരുന്നു. നിയമാനുസൃതമായ ഉത്തരവാദിത്തങ്ങള്‍ എല്ലാം നിര്‍വഹിച്ചതായാണ് ഇവരുടെ വാദം.
എന്നാല്‍, പ്യൂഷെ കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയില്ലെന്നാരോപിച്ച് ഡി.വി.എല്‍.എ. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കാര്‍ ഇനി ഒരിക്കലും ഓടിക്കാനാവില്ലെന്ന് ഉറപ്പായതിനാലാണ് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതെന്ന് അവര്‍ കോടതിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി. ഭക്ഷണം കഴിക്കാനും കുളിക്കാനും പോലും പരസഹായം ആവശ്യമായ അവസ്ഥയാണെന്നും കാര്‍ വിറ്റതായും ലൈസന്‍സ് തിരികെ നല്‍കിയതായും അവര്‍ കത്തില്‍ രേഖപ്പെടുത്തി.
എങ്കിലും, അവരുടെ വിശദീകരണം പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പര്യാപ്തമായില്ല. വിവാദമായ ഫാസ്റ്റ് ട്രാക്ക് സിംഗിള്‍ ജസ്റ്റിസ് പ്രോസീജിയര്‍ കോടതിയാണ് കേസ് വിചാരണ ചെയ്തത്. കേസ് ഡി.വി.എല്‍.എ.യ്ക്ക് തിരികെ അയയ്ക്കാന്‍ വിസമ്മതിച്ച മജിസ്ട്രേറ്റ്, പിഴയ്ക്ക് പകരം ഒരു ഡിസ്ചാര്‍ജ് ശിക്ഷയായി വിധിച്ചു