Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
Teens Corner
  Add your Comment comment
ലിയോ പതിനാലാമന്‍ മാര്‍പാപ്പ: ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയന്‍
Text By: UK Malayalam Pathram
അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത പുതിയ മാര്‍പാപ്പ. പരിശുദ്ധ റോമാസഭയിലെ അഭിവന്ദ്യ കര്‍ദ്ദിനാള്‍ കര്‍ദിനാള്‍ റോബെര്‍ട്ട് ഫ്രാന്‍സിസ് പ്രെവൊസ്ത്, ലിയോ പതിനാലാമന്‍ , എന്ന പേര് തനിക്കായി തിരഞ്ഞെടുത്തു എന്ന് ലത്തീന്‍ ഭാഷയിലാണ് കര്‍ദ്ദിനാള്‍ മമ്പെര്‍ത്തി അറിയിച്ചത്. ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് ഇദ്ദേഹം അറിയപ്പെടും. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
'ഹബേമുസ് പാപ്പാം'.. 'നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു...'സിസ്റ്റീന്‍ ചാപ്പലില്‍ നിന്നുയര്‍ന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.

പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെയാണ് പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുത്തു. വോട്ടവകാശമുള്ള കര്‍ദിനാള്‍മാരില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം (89 വോട്ട്) ലഭിച്ചതോടെയാണ് യുഎസില്‍ നിന്നുള്ള റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
 
Other News in this category

 
 




 
Close Window