Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഷവര്‍മ ആക്രാന്തം മൂത്ത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദു
repporter

കൊല്ലം: ഭക്ഷണത്തെ മതവുമായി ബന്ധപ്പെടുത്തി ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ. എന്‍ആര്‍ മധു. ആക്രാന്തം മൂത്ത് ഷവര്‍മ കഴിച്ച് മരിക്കുന്നത് ഹിന്ദുവാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീക്ഷേത്രത്തിലെ വേദിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഷവര്‍മ കഴിച്ച് മരിക്കുന്നവരില്‍ മുഹമ്മദോ ആയിശയോ തോമസോ ഇല്ലെന്നും ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും അദ്ദേഹം പറഞ്ഞു. 'ആഹാരം തൃപ്തി തോന്നണമെന്നുണ്ടെങ്കില്‍ ഇന്ന് അറേബ്യന്‍ ഫുഡ് കഴിക്കണം. ഇന്ന് രാത്രിഭക്ഷണത്തിന്റെ കാലമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണുള്ളത്. അതൊക്കെ ഏത് ഭക്ഷണമാണ്, ആ ഭക്ഷണങ്ങളുടെ പേരുകള്‍ നമുക്ക് ഇവിടെ ഓര്‍ത്തെടുക്കാന്‍പോലും പറ്റില്ല. മാംസം കഴിക്കുന്നത് തെറ്റാണെന്നൊന്നും പറയുന്നില്ല.

പക്ഷേ കരിഞ്ഞ മാംസത്തിന്റെ തീക്ഷ്ണമായ ഗന്ധം നാസാദ്വാരങ്ങളില്‍ തുളച്ചു കടന്നുപോകുന്നു. വൈകുന്നേരങ്ങളില്‍ കേരളത്തിലെ തെരുവുകളില്‍ നടക്കുന്നത് ശ്മശാനത്തില്‍ നടക്കുന്നതു പോലെയാണ്. കഴിക്കുന്നത് 'ശവ' വര്‍മയാണ്'. കഴിക്കുന്നത് 'വര്‍മയാണ്', കഴിക്കുന്നത് 'ശവമാണ്'. 'ശവവര്‍മ' കഴിച്ച് കേരളത്തില്‍ അനേകം പേര്‍ മരിച്ചു. അതില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിഷ ഇല്ല, ഒരു തോമസ് ഇല്ല. പക്ഷേ അതില്‍ വര്‍മയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരു പക്ഷേ ഇത് ശവര്‍മയായത്. ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണ്.''

 
Other News in this category

 
 




 
Close Window