Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്; ഓഹരി വിപണിയും തകര്‍ച്ചയിലേക്ക്
reporter

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം കനത്ത ഇടിവ് രേഖപ്പെടുത്തി. 56 പൈസ നഷ്ടത്തോടെ 93.39 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുമോ എന്ന ആശങ്കയും എണ്ണവില കുതിച്ചുയര്‍ന്നതുമാണ് രൂപയെ ബാധിച്ചത്.

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തില്‍ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം വിപണിയിലും വ്യക്തമായി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് വലിയ തോതില്‍ പിന്‍വാങ്ങിയതും രൂപയുടെ മൂല്യത്തെ ബാധിച്ചതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

വെള്ളിയാഴ്ച 32 പൈസ നഷ്ടത്തോടെ 92.83ല്‍ രൂപയുടെ വിനിമയം അവസാനിച്ചിരുന്നു. അതിനിടെ ഓഹരി വിപണിയും കനത്ത ഇടിവോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 702 പോയിന്റ് നഷ്ടത്തോടെ 76,847 പോയിന്റില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ നിഫ്റ്റി 24,000ല്‍ താഴെയായി. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

 
Other News in this category

 
 




 
Close Window