യുകെയില്‍ താമസിക്കുന്നവരുടെ അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞിനു പ്രതിവര്‍ഷം 7500 പൗണ്ട് വരെ ചൈല്‍ഡ് കെയര്‍ ബെനിഫിറ്റ് ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക.
ഒമ്പത് മാസത്തിലധികം പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നിലവില്‍ 15 മണിക്കൂറാണ് ചൈല്‍ഡ് കെയര്‍ ഫണ്ട് ലഭിക്കുക. സെപ്തംബര്‍ മുതല്‍ ആഴ്ചയില്‍ 30 മണിക്കൂറായി ഇതു ലഭിക്കും. പല മാതാപിതാക്കളും കൂടുതല്‍ കുട്ടികള്‍ വേണമെന്നാഗ്രഹിച്ചിട്ടും അത് ഉപേക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഗവണ്‍മെന്റില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്.
9 മാസം മുതല്‍ രണ്ടു വയസുവരെ ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭിക്കും. സെപ്തംബറില്‍ 30 മണിക്കൂറായി വര്‍ദ്ധിക്കും. വര്‍ഷത്തില്‍ 38 ആഴ്ചകളാണ് ലഭിക്കുക. മൂന്നു മുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വര്‍ഷം 38 ആഴ്ചകളില്‍ ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭിക്കും. |