ഗാന്ധിജയന്തി ദിനത്തില്‍ ബോള്‍ട്ടന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ തെരുവ് ശുചീകരണം സംഘടിപ്പിച്ച ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ വോളന്റിയര്‍മാരെ അഭിനന്ദിച്ചു ബോള്‍ട്ടന്‍ കൗണ്‍സില്‍ പ്രതിനിധി അഭിനന്ദനക്കത്ത് നല്‍കി.
ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തിയ 'സേവന ദിന'ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തെരുവ് ശുചീകരണത്തില്‍ ഐ ഓ സിയുടെ വനിതാ - യുവജന പ്രവര്‍ത്തകരടക്കം 22 'സേവ വോളന്റിയര്‍'മാര്‍ പങ്കെടുത്തു. ബോള്‍ട്ടന്‍ സൗത്ത് & വാക്ക്ഡന്‍ എം പി യാസ്മിന്‍ ഖുറേഷി സേവന ദിനത്തിന്റെയും 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെയും ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സേവന ദിന'ത്തില്‍ ജിപ്സണ്‍ ഫിലിപ്പ് ജോര്‍ജ്, അരുണ്‍ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, രഞ്ജിത്കുമാര്‍ കെ വി, ജേക്കബ് വര്‍ഗീസ്, ഫ്രബിന്‍ ഫ്രാന്‍സിസ്, ബേബി ലൂക്കോസ്, സോജന്‍ ജോസ്, റോബിന്‍ ലൂയിസ്, അമല്‍ മാത്യു, ചിന്നു കെ ജെ, പ്രണാദ് പി പി, ജോയേഷ് ആന്റണി, ജസ്റ്റിന്‍ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, ലൗലി പി ഡി, സ്‌കാനിയ റോബിന്‍, സോബി കുരുവിള എന്നിവര്‍ സജീവ പങ്കാളികളായി. |