Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
നടി അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്
reporter

തിരുവനന്തപുരം: നടിയും അവതാരികയുമായ അര്‍ച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസാണ് വരന്‍. വിവാഹവാര്‍ത്ത അവതാരക ധന്യ വര്‍മയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. വിവാഹ ചിത്രങ്ങളും വിഡിയോയും ധന്യ പങ്കുവച്ചതോടെ, അര്‍ച്ചനയ്ക്കും റിക്കിനും ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്.

നേരത്തെ തന്നെ പങ്കാളിയെ കണ്ടെത്തിയതായി അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. 'എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തെരഞ്ഞെടുത്തു' എന്നായിരുന്നു അര്‍ച്ചനയുടെ വാക്കുകള്‍. എല്ലാവര്‍ക്കും അങ്ങനെ ഒരാളെ കണ്ടെത്താനാകട്ടെയെന്നും ആഗ്രഹിക്കുന്നതായും താരം പറഞ്ഞിരുന്നു.

രണ്ടാം വിവാഹം

ഇത് അര്‍ച്ചനയുടെ രണ്ടാം വിവാഹമാണ്. 2016ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇരുവരും 2021ല്‍ വേര്‍പിരിയുകയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അര്‍ച്ചന തുറന്നുപറഞ്ഞിട്ടുണ്ട്. ആരാധകരുമായി നിരന്തരം സംവദിക്കുന്നതിലൂടെ അര്‍ച്ചന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

നീലത്താമരയില്‍ നിന്നു തിരിച്ചുവരവ് വരെ

'നീലത്താമര' എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ശ്രദ്ധ നേടിയെങ്കിലും പിന്നീട് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'ഐഡന്റിറ്റി' എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഇടവേളക്കിടെ ടെലിവിഷന്‍ പരമ്പരകളിലും അര്‍ച്ചന അഭിനയിച്ചിരുന്നു.

 
Other News in this category

 
 




 
Close Window