|
2026 ജനുവരി മുതല്‍ പുതിയ നായ നികുതി നിലവില്‍ വരുമെന്നും നഗര ഭരണാധികാരികള്‍ അറിയിച്ചു.
ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്നതിനാണ് പുതിയ നികുതിയെന്ന് ബോല്‍സാനോ നഗര ഭരണാധികാരികള്‍ പറയുന്നു. സന്ദര്‍ശകരായ നായകളുടെ ഉടമകള്‍ ഒരു ദിവസത്തേക്ക് 1.50 യൂറോ (ഏകദേശം156 രൂപ) നികുതിയായി നല്‍കണം. ഡോലമൈറ്റ് മലനിരകളിലേക്കുള്ള കവാടമായ ബോല്‍സാനോയില്‍ നായകള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമാണ് പുതിയ നികുതി.
ബോല്‍സാനോയിലെ നായ ഉടമകളും ഒരു നായയ്ക്ക് വര്‍ഷം 100 യൂറോ നികുതിയായി നല്‍കണം. തെരുവുകള്‍ വൃത്തിയാക്കുന്നതിനുള്ള ചെലവുകള്‍ക്കായും, നായകള്‍ക്കും അവയുടെ ഉടമസ്ഥര്‍ക്കും മാത്രമായി പുതിയ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനും വേണ്ടിയാണ് ഈ നികുതി എന്നാണ് അധികൃതര്‍ പറയുന്നത്. |