|
കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നാണ് ബാബു രക്ഷപെട്ടത്. മണിക്കൂറുകള്‍ക്കകം ഇയാളെ പൊലീസ് പിടികൂടിയിരുന്നു.
സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. റൂറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിപിഒ ജിജിന്‍, സിപിഒ ഷിനില്‍ എന്നിവര്‍ക്കെതിരെ ആണ് നടപടി. റൂറല്‍ എസ്പിയുടേതാണ് നടപടി.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ബാബു രക്ഷപ്പെട്ടത്. പയ്യന്നൂരിലെ മോഷണ കേസില്‍ പിടിയിലായ ബാബുവിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പൊലീസുകാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണ് കണ്ണുവെട്ടിച്ച് ബാബു രക്ഷപെടുകയായിരുന്നു. |