|
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മ എന്‍. ദേവകിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നിത്തലയിലെ വീട്ടിലെത്തി.
കഴിഞ്ഞ ആഴ്ച അന്തരിച്ച എന്‍. ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് രാവിലെയായിരുന്നു നടന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് മന്ത്രി സജി ചെറിയാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നിത്തലയുടെ വീട്ടിലെത്തിയത്. രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരില്‍ കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. കുറച്ച് സമയം വീട്ടില്‍ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.
രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വീഡിയോയില്‍ രമേശ് ചെന്നിത്തലയുടെ കൊച്ചു മകന്‍ മുഖ്യമന്ത്രിക്ക് മുത്തം കൊടുക്കുന്നതും കാണാം. |