Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
Teens Corner
  Add your Comment comment
മലങ്കര സുറിയാനി ക്നാനായ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ (യൂറോപ്പ്) മേഖലയുടെ പ്രഥമ സണ്‍ഡേ സ്‌കൂള്‍ സെന്‍ട്രല്‍ കലോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
Text By: UK Malayalam Pathram
ഈമാസം 21ന് (ശനിയാഴ്ച) ബര്‍മിംഗ്ഹാമില്‍ വെച്ച് നടക്കുന്ന കലോത്സവം യൂറോപ്പിലുടനീളവും, പ്രത്യേകിച്ച് യുകെയിലെ വിവിധ ഇടവകകളിലും വലിയ ഉത്സാഹത്തോടെയാണ് ഏറ്റെടുക്കപ്പെടുന്നത്.


അതത് ഇടവകകളിലെ സണ്‍ഡേ സ്‌കൂളുകളില്‍ നടക്കുന്ന മത്സരങ്ങള്‍ വൈദീകരുടെയും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവരികയാണ്. ഇടവക തലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്ന മത്സരാര്‍ത്ഥികളാണ് സെന്‍ട്രല്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഈമാസം 21ന് രാവിലെ ഒന്‍പതു മണിയോടെ ആരംഭിക്കുന്ന കലോത്സവം വൈകുന്നേരം വിജയികള്‍ക്ക് സമ്മാനദാനത്തോടെ സമാപിക്കും.


വൈദീകരുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ പ്രസിഡന്റ്: ഫാദര്‍ ജോമോന്‍ പുന്നൂസ് കൊച്ചുപറമ്പില്‍, സെക്രട്ടറി: ബിനോയ് ചാങ്ങയില്‍ (ലിവര്‍പൂള്‍), ട്രഷറര്‍: അനീഷ് എബ്രഹാം (ലണ്ടന്‍), പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍: ബീന സൈമണ്‍ (ബര്‍മിംഗ്ഹാം), ജോയിന്റ് സെക്രട്ടറി: ജെനു എബ്രഹാം (ബാന്‍ബറി), ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍: രഞ്ജിത് രാജു എന്നിവര്‍ പ്രവര്‍ത്തിക്കും.
കമ്മിറ്റി അംഗങ്ങള്‍: ജോമോന്‍ ജോസ് (മിഡില്‍സ്‌ബ്രോ), നിഷ ബിനു (മാഞ്ചസ്റ്റര്‍), ജോസഫ് കുര്യന്‍ (ബ്രിസ്റ്റോള്‍), ജോഷിന റോഷന്‍ (എസ്സെക്സ്), ലീന മനോജ് (ഹാംഷയര്‍), ജെസ്സ്ലിന്‍ രാജു (കേംബ്രിഡ്ജ്), ടീന എബ്രഹാം (കാര്‍ഡിഫ്), ഡോണ ആന്‍ഡ്രൂ (നോട്ടിങ്ഹാം), സനു ചെറിയാന്‍ (എഡിന്‍ബറോ) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികളുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.


ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് പള്ളി വികാരി ഫാദര്‍ സജി എബ്രഹാം, സഹവികാരി ഫാദര്‍ നിധിന്‍ സണ്ണി, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍, മാനേജിംഗ് കമ്മിറ്റി, വനിതാ സമാജം എന്നിവരുടെ സഹകരണത്തോടുകൂടി കലോത്സവത്തിന്റെ വിജയത്തിനായി എല്ലാവരും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
 
Other News in this category

 
 




 
Close Window