Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
Teens Corner
  Add your Comment comment
എസ്.പി. വെങ്കിടേഷ് വിട പറയുമ്പോള്‍ അനശ്വരമായ ഓര്‍മകളില്‍ രാജാവിന്റെ മകന്‍, കിലുക്കം, മിന്നാരം, സ്ഫടികം, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്
Text By: UK Malayalam Pathram
പ്രശസ്ത സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംഗീത സംവിധായകന്‍ ശ്യാമിന്റെയും രവീന്ദ്രന്റെയും സഹായിയായിട്ടാണ് മലയാളത്തിലെ തുടക്കം.

മോഹന്‍ലാല്‍ നായകനായ 'രാജാവിന്റെ മകന്‍' എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങള്‍ വെങ്കിടേഷിന്റെ സൃഷ്ടിയാണ്. ഡെന്നിസ് ജോസഫിലൂടെ വെങ്കിടേഷിന് മികച്ച ബ്രേക്ക് ലഭിച്ച ചിത്രമായിരുന്നു ഇത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ സിനിമയിലൂടെ പില്‍ക്കാലത്തു വെങ്കിടേഷിന് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സംഗീത സംവിധാനം ചെയ്യാനുള്ള അവസരങ്ങള്‍ വന്നുചേര്‍ന്നു. കിലുക്കം, മിന്നാരം, സ്ഫടികം, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ് തുടങ്ങിയ 1990കളിലെ പ്രശസ്ത മലയാള ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് അദ്ദേഹമാണ്.


1968 മുതല്‍ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. 1971 ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം സിനിമയില്‍ ഗിറ്റാര്‍ വായിച്ചുകൊണ്ടായിരുന്നു തുടക്കം. 1975 ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകന്‍. രണ്ടു വര്‍ഷം കഴിഞ്ഞ് മലയാളത്തിലേക്ക്.
സത്യന്‍ അന്തിക്കാടിന്റെ ടി.പി. ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തില്‍ എ.ടി. ഉമ്മറിന്റെ സഹായിയായി അദ്ദേഹം ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കി.
 
Other News in this category

 
 




 
Close Window