Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
Teens Corner
  Add your Comment comment
അധോലോക നായകന്‍, കൊടും ക്രിമിനല്‍ എല്‍ മെന്‍ചോയെ കൊലപ്പെടുത്തി: അണ്ടര്‍വേള്‍ഡ് സാമ്രാജ്യം തകര്‍ത്തത് സൈനിക സംഘം
Text By: UK Malayalam Pathram
'ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' (CJNG) തലവന്‍ നെമെസിയോ ഒസെഗ്വേര സെര്‍വാന്റസ് (എല്‍ മെന്‍ചോ) സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയില്‍ നടന്ന ഏറ്റുമുട്ടലിലാണ് 59-കാരനായ എല്‍ മെന്‍ചോ കൊല്ലപ്പെട്ടതെന്ന് മെക്‌സിക്കന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മെക്‌സിക്കോയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. തപാല്‍പ നഗരത്തില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനമാര്‍ഗം മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. എല്‍ മെന്‍ചോയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ജാലിസ്‌കോയിലും അയല്‍ സംസ്ഥാനങ്ങളിലും കാര്‍ട്ടല്‍ അംഗങ്ങള്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. പ്രധാന പാതകളെല്ലാം വാഹനങ്ങള്‍ കത്തിച്ച് ഉപരോധിച്ചു. വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലറ്റയിലും ഗ്വാഡലഹാരയിലും സ്ഥിതി അതീവ ഗുരുതരമാണ്.
 
Other News in this category

 
 




 
Close Window