Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
UK Special
  Add your Comment comment
ഇടവേളയ്ക്ക് ശേഷം ബ്രിട്ടനിലെ വാടക നിരക്കില്‍ ഇടിവ്
reporter

ലണ്ടന്‍: ബ്രിട്ടനിലെ വാടക നിരക്ക് റെക്കോര്‍ഡ് തോതില്‍ ഉയര്‍ന്നതോടെ കുടിയേറ്റക്കാരും സാധാരണക്കാരും താമസസ്ഥലം കണ്ടെത്തുന്നതില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. വരുമാനത്തിന്റെ വലിയൊരു പങ്ക് വാടകയ്ക്കായി ചെലവാക്കേണ്ടി വന്ന സാഹചര്യത്തില്‍, ഇപ്പോള്‍ വാടകക്കാര്‍ക്ക് ചെറിയൊരു ആശ്വാസം ലഭിച്ചിരിക്കുകയാണ്. ഒരു ദശകത്തോളം തുടര്‍ച്ചയായി ഉയര്‍ന്നിരുന്ന ശരാശരി പ്രൈവറ്റ് റെന്റുകള്‍ 2026-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ വര്‍ദ്ധനവ് കാണിക്കാതെ നിലനിന്നതായി പ്രോപ്പര്‍ട്ടി വെബ്സൈറ്റ് റൈറ്റ്മൂവ് റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലെ ശരാശരി വാടക 1370 പൗണ്ടില്‍ സ്ഥിരമായി തുടരുകയാണ്. 2017ന് ശേഷം ആദ്യമായാണ് വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വാടക ഉയരാത്തത്.

വാടകക്കാര്‍ക്ക് താങ്ങാവുന്നതിന്റെ പരമാവധിയിലേക്ക് നിരക്കുകള്‍ എത്തിയതിനാല്‍, ലാന്‍ഡ്ലോര്‍ഡുകള്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാട്ടി. നിലവിലെ വിപണി സാഹചര്യത്തില്‍ ഏകദേശം 26% റെന്റല്‍ ലിസ്റ്റിംഗുകള്‍ പരസ്യപ്പെടുത്തിയതിന് ശേഷം നിരക്കുകള്‍ കുറച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വാടക സമ്മര്‍ദ്ദം കുറയുന്നതിന് ഈ മാറ്റം സഹായകരമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

 
Other News in this category

 
 




 
Close Window